പഴമകള്‍
പുഞ്ച - വള്ളുവനാടന്‍ പ്രദേശത്ത് മഴയില്ലാത്തകാലത്ത് പാടത്തെ വിളവെടുപ്പ്
തെക്കന്‍കേരളത്തിലെ സാധാരണ കൃഷിക്ക് പൊതുവായുള്ള പേര്.
മോടന്‍/കട്ടമോടന്‍ -പറമ്പ് നെല്‍കൃഷി,ആദ്യമഴക്ക് നന്നായി പൂട്ടി ശരിയാക്കിയ പറമ്പില്‍ ചെയ്യുന്ന വിള.
പള്ളിയാല്‍- വെളളം വാര്‍ച്ചയുണ്ടെങ്കിലും നനവുള്ള നിലം. പാടത്തിനും പറമ്പിനും ഇടയ്ക്കുള്ള പ്രദേശം.
കണ്ടം - പാടത്ത് ഒരു കഷണം സ്ഥലം.ഒരുപാട് കണ്ടങ്ങളുടെ സമാഹാരമാണ് പാടം.
മുണ്ടകന്‍- മകരക്കൊയ്ത്ത് ചെയ്യുന്ന കൃഷി. വര്‍ഷത്തിലെ രണ്ടാമത്തെ വിളവ്. വിരിപ്പിനേക്കാള്‍ അധികവിളവുണ്ടാകും.
വിരിപ്പ്- കന്നിക്കൊയ്ത്ത് ചെയ്യുന്ന കൃഷി. വര്‍ഷത്തിലെ ആദ്യ വിളവ്. മുണ്ടകനെക്കാള്‍ അധ്വാനംകുറവ്. വിളവും കുറവാകും.
കുടിയാന്‍- ജന്മിയില്‍ നിന്ന് ഭൂമി പാട്ടത്തിനേറ്റെടുത്ത ആള്‍.
പാട്ടച്ചീട്ട്- പാട്ടംവാങ്ങിയതിന് ജന്മി നല്‍കിയ രസീത്.
പതിര്‍വാശി- പാട്ടം നെല്ലായി അളക്കുമ്പോള്‍ അതിലുണ്ടാവാന്‍ സാധ്യതയുള്ള പതിരിന് കണക്കാക്കി അളക്കുന്ന അധികനെല്ല്.
പുത്തരി- കന്നിയിലെ കൊയ്ത്തിനു മുമ്പ് പുതിയ അരി പായസം വച്ച് ദൈവത്തിന് നിവേദിച്ച് കുടുംബത്തില്‍ എല്ലാവരും കൂടി കഴിക്കും. കൊയ്ത്തിനുമുമ്പാണ് ഈ ചടങ്ങ്.ചിങ്ങത്തില്‍ നല്ല ദിവസം നോക്കി പുത്തരിവെക്കും.
No comments:
Post a Comment