Wednesday 23 July 2014

ചാന്ദ്രദിനാഘോഷം റിപ്പോര്‍ട്ട്

കെ.വി.എം.യു.പി.എസ്സില്‍  ചാന്ദ്രദിനാഘോഷം വിവിധയിനം പരിപാടികളോടെ  ആഘോഷിക്കുകയുണ്ടായി.സാമൂഹ്യശാസ് ത്രക്ളബ്ബിന്ടെ‌‌‌  ആഭിമുഖ്യത്തില്‍ പോസ്റ്റര്‍നിര്‍മ്മാണം,ബാഡ്ജ്നിര്‍മ്മാണം,ചന്ദ്രനുംസൗരയൂഥവും-ക്വിസ് എന്നിവ സംഘടിപ്പിക്കുകയുണ്ടായി.ശാസ്ത്ര-പരിസ്ഥിതിക്ലബ്ബിന്ടെ ആഭിമുഖ്യത്തില്‍ ചാന്ദ്രവിശേഷങ്ങളിലൂടെ-എന്നചിത്രപ്രദര്‍ശനം,പ്രസംഗം,ചന്ദ്രനിലേക്ക് ഒരു സാങ്കല്പ്പികയാത്രാവിവരണം എന്നിവ നടത്തുകയുണ്ടായി
.ഇതോടൊപ്പം ഒരു കയ്യെത്തുമാസിക തയ്യാറാക്കനും ക്ലബ്ബ് അംഗങ്ങള്‍ തീരുമാനിച്ചു.അതിലൂടെ ഇതൊരു തുടര്‍പ്രവര്‍ത്തനവും ആക്കാന്‍  അംഗങ്ങള്‍ തയ്യാറായി.

Sunday 20 July 2014

ജൂലൈ 21 ചാന്ദ്രദിനം

                                                                                                                                                                                                                      മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ട്45 വര്‍ഷം പിന്നിടുന്നു.മാനവചരിത്രത്തിലെ   എക്കാലത്തെയും ഏറ്റവും വലിയനേട്ടമാണ് ഈചാന്ദ്രവിജയം.                                                          '  മനുഷ്യന് ഒരു ചെറിയ കാല്‍വെയ്പ്;                                    എന്നാല്‍ മാനവരാശിക്ക് വലിയൊരു                                          കുതിച്ചുചാട്ടവും'

Saturday 19 July 2014

ബഷീറ് ചരമദിനാചരണം



ബഷീറ് കഥാപാതൃങ്ങള്- ചിത്രപ്രദര്‌‌ശനം

ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ 20-ാം ചരമവാര്ഷികം സ്കൂള് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്  ആചരിച്ചു.  സ്കൂളില് ബഷീറ് പുസ്തകപ്രദറ്ശനം, ബഷീറുമായി അഭിമുഖം, ബഷീറ് കഥാപാത്രങ്ങള്- ചിത്രരചചന, ചിത്രപ്രദര്ശനം എന്നിവ നടത്തി. ബഷീറായി  വേഷമിട്ട അരവവിന്ദ് ബി. എച്ച് കുുട്ടികളുടെ ചോദ്യങ്ങള്ക്ക് മറുപടിപറഞ്ഞു. ബഷീറ് കഥാപാത്രങ്ങള്ക്ക്  ജീവന് നല്കിയ ആകാശ്, സന്ദീപ്, ജിതിന് മോഹന് ,  സുഹൈല്  തുടങ്ങിയ കുട്ടികളെ  ഹെഡ്മിസ്ട്രസ് ശീമതി. പി. സീതാകുമാരി അമ്മ അഭിനന്ദിച്ചു. പ്രവര്ത്തനങ്ങള്ക്ക് വിദ്യാരരംഗം കോ-ഒാറ്ഡിനേറ്ററ് ശ്രീമതി. ഐ. ബിജി,ശ്രീമതി. സന്ധ്യ എന്നിവറ് നേതൃത്വംകൊടുത്തു.    

Monday 7 July 2014

സാമൂഹ്യശാസ്ത്ര ക്ലബ്ബ്-ഉത്ഘാടനവും ഉപഹാരസമര്‍പ്പണവും.

കെ.വി.എം.യു.പി.എസ്സ്.സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉത്ഘാടനവും,ഉപഹാരസമര്‍പ്പണവും                                              2014-2015  അധ്യയനവര്‍ഷത്തിലെ സാമൂഹ്യശാസ്ത്രക്ലബ്ബിന്ടെ ഔപചാരിക ഉല്‍ഘാടനം സ്ക്കൂള്‍ ഹെഡ് മിസ് ട്രസ് ശ്രീമതി സീതാകുമാരിയമ്മ ടീച്ചര്‍ നിര്‍വഹിച്ചു.
ഹെഡ് മിസ് ട്രസിന്ടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി എസ്സ്.ശൈലജടീച്ചര്‍ സ്വാഗതം ആശംസിച്ചു.
സ്ക്കൂള്‍ അധ്യപകരായശ്രീമതി ലത.എസ്സ്.നായര്‍,എം.എ ഗീവര്‍ഗ്ഗീസ്,ആര്‍.എസ്സ് രജനി ,എസ്സ് മന്‍സൂര്‍ എന്നിവര്‍ആശംസകള്‍ അര്‍പ്പിച്ചു.ശ്രീ.ജയചന്ദ്രന്‍ സാര്‍ നന്ദിരേഖപ്പെടുത്തുകയുംചെയ്തു.                                                       ഉല്‍ഘാടനത്തിനുശേഷംക്ലബ്ബ്ലീഡര്‍ ഷജാസ് മുഹമ്മദ് ഊര്‍ജ്ജസംരക്ഷണം-അതിന്ടെസാമ്പത്തികമായപ്രതിഫലനം സമൂഹത്തില്‍ എന്നക്ലബ്ബിന്ടെ സര്‍വ്വെ റിപ്പോര്‍ട്ട് വായിക്കുകയുണ്ടായി .
ഈ സര്‍വ്വേയില്‍ കണ്ടെത്തിയ ഒരുവീട്ടില്‍ വൈദ്യുതിയോമറ്റുസൗകര്യങ്ങളോഇല്ലായരുന്നു.ആ വീട്ടിലേക്ക് ക്ലബ്ബിന്ടെ വകയായി ഒരു സൗരോര്‍ജ്ജറാന്തല്‍  സമ്മാനിക്കുവാനുംക്ലബ്ബ്അംഗങ്ങള്‍ ഈഅവസരം പ്രയോജനപ്പെടുത്തി.
സാമൂഹ്യശാസ് ത്രക്ലബ്ബ്  .......സമൂഹത്തിലേക്ക്.............                                                                   
                                                                                                                           

Thursday 3 July 2014

പരീക്ഷണങ്ങളിലൂടെ








മുകുളംഒട്ടിക്കലിലൂടെ ഒരുചെടിയില്‍ വിവിധയിനം പൂക്കള്‍ വിരിയുന്നു...........

Wednesday 2 July 2014

കഥപറഞ്ഞ് മണ്മറഞ്ഞ ബേപ്പൂര്സുല്ത്താന്

 വിശ്വ പ്രശസ്തനായ ഒരു സാഹിത്യകാരന്ടെ പ്രശസ്തമായ ഒരു കഥാപാത്രത്തിന്ടെ പ്രതിമയാണിത്.  കഥാപാത്രത്തെയും കഥാകൃത്തിനനേയും മനസിലായോ?




അതേ,ശ്രീ. വൈക്കം  മുഹമ്മദ് ബഷീറിന്ടെ പാത്തുമ്മയുടെ ആടിന്ടെ  കോഴിക്കോട് മാനാഞ്ചിറയിലുള്ള പ്രതിമയാണിത്. 

ബേപ്പൂൂര്  സുല്താന്  നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇരുപത് വര്ഷം തികയുന്നു.

                                                                      1908 ജനുവരി 21- 1994 ജൂലൈ 5

സ്കൂളില്   ബേപ്പൂര് സുല്ത്താനുമായി  ഒരു അഭിമുഖം സംഘടിപ്പിച്ചാലോ ?
ചോദ്യാവലി തയ്യാറാക്കേണ്ടേ?
അദ്ദേഹത്തിന്ടെ പുസ്തകങ്ങള്  ശേഖരിച്ചാലോ? 
വേറെ എന്തൊക്കെ  ചെയ്യാം?
കമെന്ടായി  പോസ്റ്റ്ചയ്യില്ലേ?