ലഹരി വിരുദ്ധ ദിനാചരണം- റിപ്പോര്‍ട്ട്
ജൂണ്‍ 26ലോകലഹരിവിമുക്തദിനമായി ആഘോഷിക്കുന്നതിന്ടെ ഭാഗമായി മ നിലമേല്‍ കെ.വി.എം.യു.പി.എസ്സ് ല്‍ ശാസ്ത്ര-പരിസ്ഥിതിക്ളബിന്ടെ ആഭിമുഖ്യത്തില്‍ 'ശുദ്ധവും സുരക്ഷിതവുമായ സ്ക്കൂള് കാമ്പസ്' എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി.
|
Schol headmistress Smt P. Seetha Kumari Amma |
സ്ക്കൂള് ഹെഡ് മിസ്ട്രസ് ശ്രീമതി സീതാകുമാരിയമ്മ ടീച്ചറിന്ടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗനടപടിയില്‍ ശ്രീമതി ലോല സ്വാഗതം പറഞ്ഞു,എസ്സ്.ആര്.ജി.കണ്‍വീനര്‍ ശ്രീമാന്‍ എസ്സ് മന്‍സൂര്‍ ആശംസ അര്‍പ്പിക്കുകയും,ശ്രീമതി ആര് എസ്സ് രജനി നന്ദി രേഖപ്പെടുത്തുകയുമുണ്ടായി.
|
Science Club Co-ordinator Smt. P, Lola |
നിലമേല്‍ പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീമാന്‍ അശോകന് സാറിന്ടെ നേതൃത്വത്തില്‍ ശ്രീമാന്‍ സന്തോഷ് കുമാര്‍ സാര്‍ സെമിനാര്‍ അവതരിപ്പിക്കുകയുണ്ടായി.
ലഹരിവരുത്തിവയ്ക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച്കൂടുതല് അറിയാന്‍ ഈ സെമിനാറിലൂടെ കുട്ടികള്‍ക്ക് കഴിഞ്ഞു.ലഹരിപ്പൊതി എന്ന ടെലിഫിലിമിലൂടെ 1മണിക്ക് സെമിനാര്‍ അവസാനിച്ചു.