Friday 28 March 2014

SCIENCE DAY CELEBRATION

                          ശാസ്ത്രദിനാഘോഷം 

                      ഫെബ്രുവരി 28(വെള്ളി) - 2014

ലക്ഷ്യങ്ങള്‍

       *കുട്ടികളില്‍ ശാസ്ത്രാവബോധം ഉണ്ടാക്കുക.

       *സര്‍ഗാത്മകത വളര്‍ത്തിയെടുക്കുക.

       *നേതൃത്വ പാടവം, സംഘശേഷി ​​എന്നിവ വികസിപ്പിക്കുക.

            റിപ്പോര്‍ട്ട്  

സ്കൂള്‍ ശാസ്ത്രദിനാഘോഷം സീനിയര്‍ അസിസ്റ്റന്‍റ്  ശ്രീമതി. ലത. ​എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. 

            11.മണിമുതല്‍  ERRC തിരുവനന്തപുരത്തെ ജൂനിയര്‍ സയിന്‍റിസ്റ്റ് ശ്രീ. T.അലക്സാണ്ടര്‍ മനുഷ്യനും പരിസ്ഥിതിയും ​എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.

            കുട്ടികള്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.

  

   

Thursday 20 March 2014

MARCH 22 WORLD WATER DAY


            മാര്‍ച്ച് 22 
            ലോക ജലദിനം
മാര്‍ച്ച് 22 ലോക ജലദിനമായി ആചരിക്കുവാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത് 1993 മുതലാണ്.
ലോക ജനതയില്‍ 110കോടി ജനങ്ങള്‍ക്ക് ശുദ്ധജലം കിട്ടുന്നില്ല. എന്നാല്‍ അവരുടെ വരുമാനത്തിന്‍റെ 10 ശതമാനവും കുടിവെള്ളത്തിനുവേണ്ടി ചെലവാക്കേണ്ടിവരുന്നു. ഈ സ്ഥിതി മാറേണ്ടേ?
വെള്ളത്തിനും നിയമം
കേരള ഭൂജല ബില്‍-2002
        • അനധികൃതമായി ഭൂഗര്‍ഭ ജലം ഊറ്റുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യം.
        • നിയമാനുസൃതമല്ലാത്ത കിണറുകള്‍ കുഴിക്കുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം.
        • കേരളത്തില്‍ ജലക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരാണ്.
          ജലവിശേഷം
        • അന്താരാഷ്ട്ര നിലവാരമനുസരിച്ച് ശുദ്ധജലത്തിന്‍റെ പി. എച്ച് മൂല്യം ഏഴ് ആണ്.
        • ഇന്ത്യന്‍ മാനദണ്ഡമനുസരിച്ച് 6.5 മുതല്‍ 8.5 വരെ പി.എച്ച് മൂല്യം ഉള്ളത് കുടിവെള്ളമാണ്.
        • ഒരു ലിറ്റര്‍ ജലത്തില്‍ കാത്സ്യം കാര്‍ബണേറ്റിന്‍റെ അളവ് 0-75 മില്ലി ഗ്രാം വരെയുള്ള ജലമാണ് മൃദുജലം
        • 75-150 മി.ഗ്രാം കാത്സ്യംകാര്‍ബണേറ്റ് ഇടത്തരം കഠിനജലം
        • 150-300 മി.ഗ്രാം കാത്സ്യംകാര്‍ബണേറ്റ് കഠിനജലം
        • 300 മി ഗ്രാമില്‍ കൂടുതല്‍ ഉയര്‍ന്ന കാഠിന്യമുള്ള ജലം

മഴ വിശേഷങ്ങള്‍ 

 വായു മണ്ഡലത്തില്‍ മനുഷ്യര്‍ സൃഷ്ടിച്ച മലിനീകരണത്തിന്‍റെ ഉപോല്പന്നമാണ് ആസിഡ് മഴ

അന്തരീക്ഷവായുവില്‍ വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഈര്‍പ്പവുമായി പ്രവര്‍ത്തിച്ചുണ്ടാവുന്ന കാര്‍ബോണിക് ആസിഡും, പെട്രോളിയം ഉല്പന്നങ്ങള്‍ കത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലെ നൈട്രജനും സള്‍ഫറും നൈട്രജന്‍ ഡൈ ഓക്സൈഡും സള്‍ഫര്‍ ഡൈ ഓക്സൈഡുമായി രൂപംമാറി ഓക്സീകരണം സംഭവിച്ചുണ്ടാകുന്ന ആസിഡുകളാണ് അമ്ളമഴയ്ക്കു കാരണം.
   വ്യാജമഴ
അന്തരീക്ഷത്തില്‍ നീരാവി ധാരാളമുള്ള ഭാഗങ്ങളില്‍ അതി മര്‍ദ്ദത്താല്‍ സില്‍വര്‍ അയഡൈഡോ കാര്‍ബണ്‍ ഡൈ ഓക്സൈഡോവിതറിയാണ് വ്യാജനെ സൃഷ്ടിക്കുന്നത്. ഇവ പ്രയോഗിച്ചാല്‍ അന്തരീക്ഷ താപനില -150 ആയി കുറയും. അതോടെ വാതകാവസ്ഥയിലുള്ള ജലകണങ്ങള്‍ ഒത്തുകൂടി ദ്രാവകാവസ്ഥയിലേക്കുമാറി മഴയായി ഭവിക്കും.
2005-2015വരെയുള്ള പത്തുവര്‍ഷത്തെ ജീവജലത്തിന്‍റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായുളള ദശകമായി ആചരിക്കുന്നു.
 

മഴച്ചൊല്ലുകള്‍

*ചിങ്ങത്തിലെ മഴ

ചിണുങ്ങിച്ചിണുങ്ങി.

*കുംഭത്തില്‍ മഴപെയ്താല്‍

കുപ്പയിലും മാണിക്യം.

കൂടുതല്‍ മഴച്ചൊല്ലുകള്‍ കണ്ടെത്തൂ..... കമെന്‍റ് ചെയ്യൂ

 




Friday 14 March 2014

COMMEMORATION

 ALBERT EINSTEIN (MARCH-14, 1879 to APRIL18, 1955)

         WE COMMEMORATE EINSTIEN, THE FATHER OF THEORY OF RELATIVITY  & ENERGY CONSERVATION LAW


അന്താരാഷ്ട്രനദി ദിനം


                                 MARCH 14

 INTERNATIONAL DAY OF ACTION FOR RIVERS

          "WARNINGS OVER EXPLOSION

                   OF NEW LARGE DAMS"

A day to celebrate victories such as dam removal and river restoration.

ഭൂമിയുടെ ജീവനാഡികളായ നദികളെ സംരക്ഷിക്കാം;

കണ്ണിന്‍റെ കൃഷ്ണമണി പോലെ.

Thursday 13 March 2014

രാമനും രാമാനുജനും

         ശാസ്ത്രരംഗത്തെ രണ്ടുപ്രതിഭകള്‍


            

ശാസ്ത്ര രംഗത്തെ എക്കാലത്തെയും വലിയ രണ്ട് അത്ഭുത പ്രതിഭകളാണ് സി.വി.രാമനും രാമാനുജനും. സ്വന്തം ശാസ്ത്രവഴികള്‍ വെട്ടിത്തെളിച്ചു മുന്നേറുകയായിരുന്നു ഇരുവരും. പേരിലും ജന്മനാട്ടിലും മാത്രമല്ല അവരുടെ സാമ്യം. 

കൂടുതല്‍ വിവരങ്ങള്‍ കമെന്‍റായി പോസ്റ്റ് ചെയ്യൂ..........

UNKNOWN ENGLISH


SILENT LETTERS
    1. First letter is silent
      a- aisle
      b-bdellium
      c-czar
      d-djinn
      e-eider
      g-gnaw
      i-ius
      j-jyotishi
      k-knife
m-mnemonic
n-ngo
o-oedema
p-psychology
r-Rzeszow
t-tsunami
w-write
REFER THE DICTIONARY AND FIND THE MEANING OF THESE WORDS AND COMMENT ON THE BLOG

ജൂബിലികള്‍

                            ജൂബിലികള്‍

ഒന്നാം വാര്‍ഷികം-പേപ്പര്‍ ജൂബിലി

രണ്ടാം വാര്‍ഷികം- കോട്ടണ്‍ ജൂബിലി

മൂന്നാം വാര്‍ഷികം- ലെതര്‍ ജൂബിലി

നാലാം വാര്‍ഷികം- ബുക്സ് ജൂബിലി

അഞ്ചാം വാര്‍ഷികം- അയേണ്‍ ജൂബിലി

ആറാം വാര്‍ഷികം- വുഡന്‍ ജൂബിലി

ഏഴാം വാര്‍ഷികം- ബ്രോണ്‍സ് ജൂബിലി

എട്ടാം വാര്‍ഷികം- ഇലക്ട്രിക് അപ്ളെയിന്‍സ് ജൂബിലി

ഒമ്പതാം വാര്‍ഷികം- വില്ലോ ജൂബിലി

പത്താം വാര്‍ഷികം- ടിന്‍ ജൂബിലി

         കൂടുതല്‍ കണ്ടെത്തൂ....... കമെന്‍റായി പോസ്റ്റ്  ചെയ്യൂ.........


കവിത


              ചിത്രശലഭം                      ഏഴേഴുവര്‍ണ്ണങ്ങള്‍ ഉള്ള ശലഭമേ
നിന്നെ കാണുവാന്‍ ​എന്തു ഭംഗി
അഴകേറെയുള്ള കുഞ്ഞിപൂമ്പാറ്റെ
നിന്‍റെ മേനിക്ക് ഈ അഴകാരു ചാര്‍ത്തി?
നിന്നെ തലോടാന്‍ എത്രയോ കൊതിച്ച്
കുഞ്ഞിക്കിടാങ്ങള്‍ വന്നിരുന്നു
മഴവില്ലിന് അഴകേറെയുള്ളചെറുശലഭമേ
പുഷ്പങ്ങള്‍തോറും തേനുണ്ണാനായി
പാറിപ്പറക്കുന്ന പൂമ്പാറ്റെ.....
                                        റൈഹാന
                                           VI C
                 ബാല്യകാല സുഹൃത്ത്
    നിനക്കായി മാത്രം കുറിച്ചുവച്ചു
   ഞാന്‍ ഇന്നെന്‍റെ 
   ബാല്യകാല സുഹൃത്തേ.....
   പറയാതെ മാഞ്ഞൊരാ 
   ജീവനാം ഓര്‍മ്മകള്‍
   ഇന്നുമെന്‍ മനസിലെ
   നോവുകളായ്..........
   ഒരു വേനല്‍ കരയില്‍
   കളിച്ചില്ലേ നമ്മള്‍
   ഒരുപോലെ ഒന്നിച്ചുറങ്ങീലേ
               നമ്മള്‍
   മറയുന്നതെന്തേ മായുന്നതെന്തേ
   ഇന്നുമാ ജീവനാം പൊന്നോര്‍മ്മകള്‍
                                           അക്ഷരാലാല്‍
                                                 VII C

SOAP PRODUCTION

ഏഴാം ക്ളാസിലെ പുളിയുടെ രഹസ്യം ​​എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് സ്കൂളില്‍ സോപ്പ് നിര്‍മ്മാണ പരിശീലനക്ളാസ് നടത്തുകയുണ്ടായി. 
ലക്ഷ്യങ്ങള്‍ 
* സ്വയം പര്യാപ്തത കൈവരിക്കുക.
*തൊഴില്‍ പരിശീലനം നേടുക.
*ശാസ്ത്രീയ മനോഭാവം നേടുക.





)

Tuesday 4 March 2014

SCHOOL ANNIVERSARY


കെ. വി . എം. യു. പി. എസ്. നിലമേല്‍
                  മുരുക്കുമണ്‍
57-ാമത്  വാര്‍ഷികാഘോഷവും, പൊതുസമ്മേളനവും
            ക്യാഷ് അവാര്‍ഡ് വിതരണവും
2014 മാര്‍ച്ച് 6,7(വ്യാഴം, വെള്ളി) ദിവസങ്ങളില്‍
          കാര്യപരിപാടികള്‍
മാര്‍ച്ച് 6- 10മണിമുതല്‍ : കുട്ടികളുടെ കലാപരിപാടികള്‍
മാര്‍ച്ച് 7- 10 മണിക്ക്    : പതാക ഉയര്‍ത്തല്‍
             11 മണിക്ക്   : പൊതു സമ്മേളനം
യോഗാനന്തരം കുട്ടികളുടെ കലാപരിപാടികള്‍

VIDEO

SCHOOL ONAM CELEBRATION & A VISIT TO THE POST OFFICE