Friday, 14 February 2014

യാത്രാവിവരണം

                     എന്‍റെ നെയ്യാര്‍ഡാം യാത്ര



                   

നേരം പുലര്‍ന്നതേയുള്ളൂ. പ്രഭാത സൂര്യന്‍റെ അരുണകിരണങ്ങളേറ്റ്  പുല്‍നാമ്പുകളിലെ  മഞ്ഞുതുള്ളികള്‍ വൈഡൂര്യം പോലെ തിളങ്ങുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഒരു ഡാം


കാണാന്‍പോകുന്നത്. അതിന്‍റെ സന്തോഷവും  ആകാംഷയും എനിക്കുണ്ടായിരുന്നു. ആറുമണിയോടുകൂടി 45 കുട്ടികളും 7 അധ്യാപകരുമായി ഞങ്ങള്‍ യാത്രയാരംഭിച്ചു. നാടും നഗരവും ഉറക്കത്തിന്‍റെ ആലസ്യത്തില്‍നിന്നും ഉണരുന്നതേയുള്ളൂ. പാട്ടുകള്‍ പാടിയും ഡാന്‍സുകളിച്ചും ഞങ്ങള്‍ സന്തോഷിച്ചു. അതിനിടയില്‍ പുറത്തെ കാഴ്ചകളും ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഏകദേശം എട്ടുമണിയോടുകൂടി നെയ്യാര്‍ ഡാമിലെത്തി. ഞങ്ങളെല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഞങ്ങളെപ്പോലെ ഡാംകാണാന്‍വന്ന മറ്റനേകം കുട്ടികളും അവിടെ ഉണ്ടായിരുന്നു. കാഴ്ചകള്‍കാണാന്‍ പുറത്തേക്കിറങ്ങിയപ്പോഴാണ് പ്രഭാതഭക്ഷണം  കഴിച്ചിട്ടാകാം കാഴ്ചകള്‍ കാണാന്‍പോകേണ്ടതെന്ന് അധ്യാപകര്‍ പറഞ്ഞു. അപ്പോഴും മഞ്ഞുതുള്ളികള്‍ ഉരുകാതെയിരിക്കുന്ന നനഞ്ഞപുല്‍ത്തകിടിയില്‍ കൂട്ടംകൂട്ടമായി ഇരുന്ന് ഭക്ഷണംകഴിച്ചു. അതിനുശേഷം കാഴ്ചകള്‍ കാണാനിറങ്ങി.

                   രണ്ട് അധ്യാപകര്‍ മുന്നിലും കുട്ടികളായ ഞങ്ങള്‍ പുറകിലുമായി വരിവരിയായാണ് യാത്രപോയത്. വഴിയ്ക്കുള്ളയാത്രകളൊക്കെ അധ്യാപകര്‍ വിശദീകരിച്ചുതന്നു. അവിടുത്തെ ശില്പങ്ങളൊക്കെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞങ്ങള്‍ ഡാമിന്‍റെ മുകളിലേക്കുകയറി. അവിടെനിന്നുള്ള കാഴ്ചകള്‍ ആരെയും ആകര്‍ഷിക്കുന്നവയായിരുന്നു.നോക്കത്താദൂരത്തോളം പരന്നുകിടക്കുന്ന ജലാശയം. അങ്ങകലെ ലയണ്‍സഫാരിപാര്‍ക്ക്. അങ്ങകലയായി പശ്ചിമഘട്ടമലനിരകള്‍ തലയുയര്‍ത്തിനില്‍ക്കുന്ന കാഴ്ചമനോഹരമായിരുന്നു. പിന്നീട് ഞങ്ങള്‍ മുതലവളര്‍ത്തല്‍ കേന്ദ്രത്തിലേക്കാണ് പോയത്.                                                                                        അവിടെ പെരുമ്പാമ്പ്, മലയണ്ണാന്‍, പിന്നെ ഒരുപാടുതരം ചീങ്കണ്ണികളേയും  കണ്ടു. അപ്പോഴാണ് ഞങ്ങളറിഞ്ഞത് പെരുമ്പാമ്പ് അനങ്ങുന്നത്. ഞങ്ങള്‍ അങ്ങോട്ടേയ്കോടി. 'എന്‍റമ്മോ എന്തായിത്!!

              11.30 ന് ഞങ്ങള്‍ തിരിച്ചുപോകാനിറങ്ങി.  പിന്നീട് ഞങ്ങളെത്തിച്ചേര്‍ന്നത് ഹാപ്പിലാന്‍ഡിലാണ്. ഉച്ചഭക്ഷണത്തിനുശേഷം ആഹ്ളാദാരവങ്ങളോടെ വിവിധ റൈഡുകളില്‍ കളിക്കാനായി കയറി. ആദ്യം ഒരു പാര്‍ക്കിലാണ് ഞങ്ങള്‍  കയറിയത്. പിന്നീട് കാര്‍, ഊഞ്ഞാല്‍, എന്നിവയില്‍ കയറി. എന്നിട്ട് ഞാന്‍ കുറച്ചുനേരം ഞങ്ങള്‍ കുളത്തിലും കടലിലും കളിച്ചു. വൈകുംനേരം 4മണിയോടെ സ്കൂളിലേക്കുമടങ്ങി.

            മനസിനു വളരെയധികം സന്തോഷവും ഉത്സാഹവും പകര്‍ന്ന ഒരു യാത്രയായിരുന്നു ഇത്.

                                                              അരവിന്ദ്. ബി. എച്ച്

                                                                              v. c                                 

                                          

No comments:

Post a Comment