Tuesday 25 November 2014

സ്ക്കൂള്‍ തല കലാമത്സരങ്ങള്‍

 സ്ക്കൂള്‍തല കലാമത്സരങ്ങള്‍ 13,14-വ്യാഴം,വെള്ളിദിവസങ്ങളില്‍ സ്ക്കൂള്‍ ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുകയുണ്ടായി.

3






Friday 14 November 2014

ശിശുദിനം നവംബര്‍ 14

രക്ഷാകര്‍ത്തൃസമ്മേളനം


 കെ.വി.എം യു.പി .എസ്സി ല്‍  ശ്രീമതി രജനിടീച്ചറിന്െട നേതൃത്തില്‍ രക്ഷകര്‍ത്തൃ സമ്മേളനം സംഘടിപ്പിക്കുക ഉണ്ടായി
                                         ഉദ്ദേശ്യങ്ങള്‍
                                        
  1. മക്കളുടെവളര്‍ച്ച,ആരോഗ്യം,പഠനം എന്നിവയില്‍ രക്ഷിതാവെന്നനിലയില്‍ ഏറെ കര്‍ത്തവ്യങ്ങള്‍ ഉണ്ടെന്ന ധാരണ നേടുന്നതിന്
  2. ഗാര്‍ഹികഅന്തരീക്ഷം സന്തോഷകരമാക്കേണ്ടതിന്റ ആവശ്യകത തിരിച്ചറിയല്‍
  3. മക്കള്‍ക്ക് നല്ല പഠനപിന്തുണ ഒരുക്കല്‍
  4. കുട്ടിയില്‍ ശുചിത്വശീലങ്ങള്‍,ആരോഗ്യശീലങ്ങള്‍ എന്നിവ ശീലമാക്കല്‍
ശിശു സൗഹൃദവിദ്യലയം എന്ന സങ്കല്പത്തിലേക്കുയരാന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് ബോധ്യപ്പെടുത്താന്‍                                                                                                               

രക്ഷിതാവ് നല്ല സുഹൃത്താവുക
.ഓരോ ദിവസവും ക്ളാസ്സില്‍ എന്തുനടന്നുവെന്ന്ചോദിക്കുക.
.കുട്ടി പറയുന്നത് കേള്‍ക്കാന്‍സമയം കണ്ടെത്തുക.
.കുട്ടിക്ക് എന്തും തുറന്നുപറയാനുള്ള വിശ്വാസം ഉണ്ടാക്കിയെടുക്കുക.
.രക്ഷിതാക്കള്‍ തമ്മിലുള്ള വഴക്ക് ഒഴിവാക്കുക.

പരിസ്ഥിതി സൗഹൃദ വീടുമായി ഗോകുലും മാളവികയും

ഇതായിരിക്കണം  നമ്മുടെ ഓരോരുത്തരുടേയും  വീട്
    

           ശാസ്ത്രമേള   നിശ്ചലമാതൃക

Monday 10 November 2014

international science day NOV 10




  • ഗുരുത്വാകര്‍ഷണ നിയമം  - ഐസക് ന്യൂട്ടന്‍
  • പ്രകീര്‍ണ്ണനം,സമന്വിത പ്രകാശം - ഐസക് ന്യൂട്ടന്
  • ആവിയന്ത്രം              -            ജെയിംസ് വാട്ട്
  • ബാരോമീറ്റര്‍       -    എവാഞ്ചലിസ്റ്റ ടോറിസെല്ലി
  • ഹാലിയുടെ ധൂമകേതു    -   എഡ്മണ്ട്ഹാലി
  • രക്തചംക്രമണം -   വില്യംഹാര്‍വി
  • കൂളോം നിയമം  -  ചാള്‍സ് കൂളോം
  • ദൂരദര്‍ശിനി    -   ഗലീലിയോ
  • കോശം     -      റോബര്‍ട്ട് ഹുക്ക്
  • ലൈഫ് വേവ്  പാച്ചുകള്‍  -  ഡേവിഡ് സ്കിമിറ്റ്
        കൂടുതല്‍ കണ്ടെത്തൂ.............................

Saturday 1 November 2014

ശാസ്ത്ര-ഗണിതശാസ്ത്രപ്രവര്‍ത്തിപരിചയമേള മുന്നൊരുക്കം

സംയോജിതകൃഷിയുമായി ആഷിക്കും സംഘവും
ആക്ടിവേറ്റഡ് കാര്‍ബണ്‍ബ്ളോക്കുമായി  സൂര്യജിത്തും സംഘവും
വിഷരഹിത പച്ചക്കറി-അടുക്കളത്തോട്ടത്തിലൂടെ അന്വോഷണവുമായി ഹിബയും സംഘവും

പാവം യൂഫോര്‍ബിയ

പേരിലെ മുള്‍ക്കിരീടം യഥാര്‍ഥ മുള്‍ക്കിരീടമായി മാറിയ ദുരവസ്ഥയിലാണ് 'യൂഫോര്‍ബിയമിലി' എന്ന ആകര്‍ഷകമായ ഉദ്യാനസസ്യം. നിറഭേദവുമായി നാട്ടിലെ ഉദ്യാനങ്ങളില്‍ വര്‍ണരാജികള്‍ വിരിയിച്ച 'യൂഫോര്‍ബിയമിലി' എന്ന പൂച്ചെടിയുടെ നിലനില്‍പ്പ് ഇന്ന് ഭീഷണിയിലാണ്.

നിരവധി ഉദ്യാനപാലകര്‍ ഈ ചെടി തോട്ടത്തില്‍നിന്ന് വെട്ടി നശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. യൂഫോര്‍ബിയ അര്‍ബുദരോഗകാരിയാണ് എന്ന പ്രചാരണമാണ് ഇതിനുപിന്നില്‍.

കണ്ടാല്‍ കുറ്റിച്ചെടി, മാംസളമായ തണ്ട്, പരമാവധി ഒരു മീറ്റര്‍വരെ വരും. 60 സെ.മീ. പടര്‍ന്ന് വളര്‍ച്ച. തണ്ടിലാകെ മുള്ളുകള്‍. ഈ മുള്‍പ്പരപ്പിനിടയില്‍നിന്ന് തല നീട്ടുന്നതാകട്ടെ നല്ല ചുകചുകപ്പന്‍ പൂക്കളും. ചുവപ്പ് മാത്രമല്ല മഞ്ഞ കലര്‍ന്ന പച്ച, കടും ഓറഞ്ച്, പിങ്ക്, ഓറഞ്ച് കലര്‍ന്ന പച്ച, ചുവപ്പ് കലര്‍ന്ന പച്ച തുടങ്ങി വര്‍ണവൈവിധ്യമുള്ള നിരവധി സങ്കരങ്ങളും ഇന്നുണ്ട്. മുള്‍ക്കിരീടം എന്നും ഇതിനെ പറയാറുണ്ട്. യേശുക്രിസ്തു കുരിശുമരണം വരിക്കുന്ന സമയത്ത് ധരിച്ചിരുന്ന മുള്‍ക്കിരീടം ഈ ചെടിയുടെ തണ്ടില്‍നിന്ന് തീര്‍ത്തതാണെന്ന വിശ്വാസത്തിലാണ് ഈ പേര് കിട്ടിയത്.

ക്രൈസ്റ്റ് പ്ലാന്റ്, ക്രൈസ്റ്റ് തോണ്‍ എന്നും പേരുകളുണ്ട്. തണ്ട് മുറിച്ചുനട്ട് പുതിയ ചെടി വളര്‍ത്താം. നല്ല മൂര്‍ച്ചയുള്ള കത്തിയോ ബ്ലെയിഡോ കൊണ്ട് വളരുന്ന അഗ്രഭാഗം 3-4 ഇഞ്ച് നീളത്തില്‍ മുറിച്ച് മുറിവായ് വെള്ളത്തില്‍ മുക്കി കറചാട്ടം തടഞ്ഞ് ഒരു ദിവസം ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് നേരിയ നനവുള്ള മണലും ഇലപ്പൊടിയും കലര്‍ത്തിയ മിശ്രിതത്തില്‍ കുത്തിയാല്‍ ആറാഴ്ചകൊണ്ട് വേരുപിടിക്കും. മണല്‍, മണ്ണ്, ചാണകപ്പൊടി, ഇലപ്പൊടി, എല്ലുപൊടി എന്നീ കൂട്ടുകള്‍ കലര്‍ത്തിയ പോട്ടിങ് മിശ്രിതമാണ് ചെടിവളര്‍ച്ചയ്ക്ക് നല്ലത്.
'യൂഫോര്‍ബിയേസി' എന്ന സസ്യകുലത്തിലെ ഒരു ജനുസ്സാണ് 'യൂഫോര്‍ബിയ'. ഈ ജനുസ്സിലെ നിരവധി ചെടികളില്‍ ഒന്നു മാത്രമാണ് 'യൂഫോര്‍ബിയമിലി' 'യൂഫോര്‍ബിയ തിരുക്കള്ളി' എന്ന ഒരു ചെടി കാന്‍സര്‍ ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, നമ്മുടെ നാട്ടില്‍ ഇത് അത്ര സുലഭമല്ല.

കായികമേള



   ചാമ്പ്യന്‍മാര്‍
അബ്ദുളള,‍ഷിബിന്‍,നിഖില്‍,വിഷ്ണു,ഫിര്‍ദൗസ,വഹീദ,അന്‍ഷ,........................
                

നവംബര്‍ 1 കേരളപ്പിറവിദിനം


58 വര്‍ഷങ്ങള്‍ക്ക് മുമ്പ്  1956 നവംബര്‍ 1-കേരളപ്പിറവി

  •   ഔദ്യോഗിക ഭാഷ          മലയാളം
  • ഔദ്യോഗിക വൃക്ഷം            തെങ്ങ്
  • ഔദ്യോഗിക മൃഗം              ആന
  • ഔദ്യോഗിക മത്സ്യം           കരിമീന്‍
  • ഔദ്യോഗിക ഫലം             ചക്ക
  • ഔദ്യോഗിക പാനീയം          ഇളനീര്‍
  • ഔദ്യോഗിക പുഷ്പം             കണിക്കൊന്ന
  • ഔദ്യോഗിക പക്ഷി             മലമുഴക്കിവേഴാമ്പല്‍
  • ഔദ്യോഗിക മുദ്ര                അശോകസ്തംഭത്തിലെ ആനകള്‍