Friday, 28 February 2014

BUTTERFLY GARDEN

ഞങ്ങളുടെ  ഫോട്ടോ കൂടി എടുക്കണേ ടീച്ചറേ....

                     IV B യിലെ കുട്ടികളുടെ ശലഭത്തോട്ടം


RAMAN EFFECT

                       രാമന്‍ പ്രഭാവം

             പ്രകാശ തരംഗം, ഒരു മാധ്യമത്തിലൂടെ കടന്നുപോകുമ്പോള്‍ ആ മാധ്യമത്തിലെ തന്മാത്രകള്‍ പ്രകാശകണങ്ങളെ വിസരണം ചെയ്യുകയും തദ്ഫലമായി പ്രകാശത്തിന്‍റെ തരംഗദൈര്‍ഘ്യത്തില്‍ വ്യത്യാസം അനുഭവപ്പെടുകയും ചെയ്യുന്നു എന്നതാണ് രാമന്‍പ്രഭാവം. 

                   സൂര്യപ്രകാശം ജലതന്മാത്രകളില്‍ തട്ടി വിസരണത്തിന് വിധേയമാവുകയും സൂര്യപ്രകാശത്തില്‍ നിന്ന് നീലവര്‍ണ്ണത്തിലുള്ള പ്രകാശ രശ്മികള്‍ പുറപ്പെടുകയും ചെയ്യുന്നു. ഇതാണ് 'നീലക്കടലിനു' പിന്നിലുള്ള രഹസ്യം. 

Thursday, 27 February 2014

കാര്‍ഷിക പദാവലി

                      പഴമകള്‍

പുഞ്ച - വള്ളുവനാടന്‍ പ്രദേശത്ത് മഴയില്ലാത്തകാലത്ത് പാടത്തെ വിളവെടുപ്പ്

         തെക്കന്‍കേരളത്തിലെ സാധാരണ കൃഷിക്ക് പൊതുവായുള്ള പേര്.

മോടന്‍/കട്ടമോടന്‍ -പറമ്പ് നെല്‍കൃഷി,ആദ്യമഴക്ക് നന്നായി പൂട്ടി ശരിയാക്കിയ പറമ്പില്‍ ചെയ്യുന്ന വിള.

പള്ളിയാല്‍- വെളളം വാര്‍ച്ചയുണ്ടെങ്കിലും നനവുള്ള നിലം. പാടത്തിനും പറമ്പിനും ഇടയ്ക്കുള്ള പ്രദേശം.

കണ്ടം - പാടത്ത് ഒരു കഷണം സ്ഥലം.ഒരുപാട് കണ്ടങ്ങളുടെ സമാഹാരമാണ് പാടം.

മുണ്ടകന്‍- മകരക്കൊയ്ത്ത് ചെയ്യുന്ന കൃഷി. വര്‍ഷത്തിലെ രണ്ടാമത്തെ വിളവ്. വിരിപ്പിനേക്കാള്‍ അധികവിളവുണ്ടാകും.

വിരിപ്പ്- കന്നിക്കൊയ്ത്ത് ചെയ്യുന്ന കൃഷി. വര്‍ഷത്തിലെ ആദ്യ വിളവ്. മുണ്ടകനെക്കാള്‍ അധ്വാനംകുറവ്. വിളവും കുറവാകും.

കുടിയാന്‍- ജന്മിയില്‍ നിന്ന് ഭൂമി പാട്ടത്തിനേറ്റെടുത്ത ആള്‍.

പാട്ടച്ചീട്ട്- പാട്ടംവാങ്ങിയതിന് ജന്മി നല്‍കിയ രസീത്.

പതിര്‍വാശി- പാട്ടം നെല്ലായി അളക്കുമ്പോള്‍ അതിലുണ്ടാവാന്‍ സാധ്യതയുള്ള പതിരിന് കണക്കാക്കി അളക്കുന്ന അധികനെല്ല്.

പുത്തരി- കന്നിയിലെ കൊയ്ത്തിനു മുമ്പ് പുതിയ അരി പായസം വച്ച് ദൈവത്തിന് നിവേദിച്ച് കുടുംബത്തില്‍ എല്ലാവരും കൂടി കഴിക്കും. കൊയ്ത്തിനുമുമ്പാണ് ഈ ചടങ്ങ്.ചിങ്ങത്തില്‍ നല്ല ദിവസം നോക്കി പുത്തരിവെക്കും.

  


Tuesday, 25 February 2014

നോട്ടീസ്

                                                                                       ശാസ്ത്രദിനാചരണവും

 സയന്‍സ് ക്ളബ്ബ് വാര്‍ഷികവും 

                         

ദേശീയ ശാസ്ത്രദിനമായി ഫെബ്രുവരി28 ആഘോഷിക്കുന്നതിന്റെ ഭാഗമായി K.V.M.U.P.S. നിലമേല്‍- ലെ ശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തില്‍ ശാസ്ത്രദിനാഘോഷവും  ക്ളഭബ്ബ് വാര്‍ഷികവും നടത്തുന്നു. 28-02-2014 വെള്ളിയാഴ്ച "ഫോക്കസ് 2014" എന്ന പേരില്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചുനടത്തുന്ന ആഘോഷപരിപാടികളില്‍ എല്ലാവരും പങ്കെടുക്കണമെന്ന് വിനയപൂര്‍വ്വം അറിയിക്കുന്നു.

              കാര്യപരിപാടികള്‍

രാവിലെ 10.30ന്- ഉദ്ഘാടനസമ്മേളനം 

11മണിക്ക്           -സെമിനാര്‍

                          വിഷയം:'പരിസ്ഥിതിയും     മനുഷ്യനും'  അവതരണം: ഡോ.T. അലക്സാണ്ടര്‍    

ഉച്ചയ്ക്ക് 1.30മുതല്‍

                        പ്രബന്ധാവതരണം[ശാസ്ത്രക്ളബ്ബ് അംഗങ്ങള്‍]

                        ശാസ്ത്രനാടകം

സോപ്പുനിര്‍മ്മാണരീതി,കളിപ്പാട്ടനിര്‍മ്മാണരീതി [ക്ളാസ്]   

                    ശാസ്ത്രപ്രദര്‍ശനം

                     ഏവര്‍ക്കും സ്വാഗതം!!!