പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാഘോഷം- റിപ്പോര്‍ട്ട്
പരിസ്ഥിതി ദിനാഘോഷം സ്കൂളില്‍ പ്രഥ
മാധ്യാപിക ശ്രീമതി പി. സീതാകുമാരി അമ്മ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നടത്തി.
സ്കൂള്‍ ശാസ്ത്ര- പരിസ്ഥിതി ക്ളബ്ബുകള്‍ സംയുക്തമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
കുട്ടികള്‍ ജാഥയായി മുരുക്കുമണ്‍ ജംഗ്ഷനില്‍എത്തി. അധ്യാപകരുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. കുട്ടികളും നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് ശുചിത്വപ്രതിജ്ഞയെടുത്തു.
സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നടീല്‍, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, പൂന്തോട്ടനിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു.
പ്രവര്‍ത്തനങ്ങള്ക്ക് ശ്രീമതി പി. ലോല, ആര്‍. എസ്. രജനി എന്നിവര്‍ നേതൃത്വം കൊടുത്തു.
No comments:
Post a Comment