Monday, 29 September 2014

SETEMBER 29

ഇന്ന് ലോക ഹൃദയദിനം;

ഉപ്പിന്റെ അളവ് കുറക്കൂ.. ജീവന്‍ രക്ഷിക്കൂ...



സെപ്തംബര്‍ 29 ലോക ഹൃദയ ദിനം. ഉപ്പിന്റെ അളവ് കുറക്കു ജീവന്‍ രക്ഷിക്കു എന്ന സന്ദേശമാണ് ഈ ലോക ഹൃദയ ദിനത്തില്‍ ലോകാരോഗ്യ സംഘടന ഉയര്‍ത്തുന്നത്. 2025 ആവുമ്പോ‍ഴേക്കും ഉപ്പിന്റെ ഉപയോഗത്തില്‍ 30 ശതമാനത്തിന്റെ കുറവ് വരുത്തുകയാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.

കുറഞ്ഞ അളവില്‍.  ഉപ്പ് ഉപയോഗിക്കുന്ന ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കുക, പൊതു ഇടങ്ങളില്‍ ഉപ്പിന്റെ അംശം കുറവുള്ള ഭക്ഷ്യസാധനങ്ങള്‍ പ്രോ‍ത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ലോകാരോഗ്യ സംഘടന നല്‍കുന്നു. പാക്കറ്റുകളില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങളില്‍ ഉപ്പിന്റെ അളവ് രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപ്പിന്റെ അളവ് ഉറപ്പുവരുത്തുക, ഉപ്പ് കുറഞ്ഞ ഭക്ഷ്യസാധനങ്ങള്‍ ചോദിച്ചു വാങ്ങുക, തീന്‍ മേശകളില്‍ നിന്നും ഉപ്പ് പാത്രം ഒ‍ഴുവാക്കുക തുടങ്ങിയ നിര്‍ദേശവും ലോകാരോഗ്യസംഘടന ഈ ലോക ഹൃദയദിനത്തില്‍ നല്‍കുന്നു.
 




No comments:

Post a Comment