Wednesday, 1 October 2014

ഗാന്ധിജയന്തി


ഗാന്ധിയെപ്പറ്റി ചിലർ


ജവഹർലാൽ നെഹ്‌റു - മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട്‌ രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ നിന്ന്.

നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്‌....പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്‌? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത്‌ ഒരു സാധാരണ ദീപമായിരുന്നില്ല..... ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക്‌ അത്‌ ആശ്വാസം പകർന്നുകൊണ്ടിരിക്കും"
ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല.
ഗാന്ധിയിൽ നിന്ന് ഒളിച്ചോടിക്കൊണ്ട് മനുഷ്യരാശിക്ക് പുരോഗമനം സാദ്ധ്യമല്ല. മനുഷ്യരാശി സമാധാനവും സഹവർത്തിത്വവും നിലനിൽക്കുന്ന ഒരു ലോകത്തിലേയ്ക്ക് പരിണാമത്തിലൂടെ ചെന്നെത്തുന്നത് മനസിൽ കണ്ട് അതിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ജീവിക്കുകയും, ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തത്. അദ്ദേഹത്തെ അവഗണിക്കുന്നത് നമ്മെത്തന്നെയാവും ബാധിക്കുക.

കിരാതമായ ഹിംസാമാർഗ്ഗത്തിലൂടെയല്ലാതെ സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന് മറ്റാരെക്കാളും അധികമായി തെളിയിച്ചത് മഹാത്മാ ഗാന്ധിയാണ്. ഈ അർത്ഥത്തിൽ അദ്ദേഹം ഇന്ത്യയുടെ വിശുദ്ധൻ (എന്ന സ്ഥാനത്തിലും) ഉപരിയാണ്
ഗാന്ധിജി ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങളുടെ പടിവാതിൽക്കൽ വന്ന് നിന്നു അവരിലൊരാളായി അവരുടെ ഭാഷയിൽ അവർക്ക് വേണ്ടി സംസാരിച്ചു. മറ്റാർക്കാണ് അത്രയും ജനങ്ങളെ സ്വന്തം ശരീരവും രക്തവുമായി കണക്കാക്കാൻ പറ്റിയത്. സത്യം സത്യത്തെ ഉണർത്തി[25]




No comments:

Post a Comment