
ചിങ്ങം ഒന്ന് - നവവത്സരദിനം- ഒപ്പം കർഷകദിനം. ഓണത്തിന്റെ ഗൃഹാതുരമായ സ്‌മരണകളും സ്വപ്‌നങ്ങളുമായി പുതുവർഷം കടന്നുവരുന്പോൾ മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരുടെ കണ്ണുകളിലും പ്രതീക്ഷ. കാലത്തിന്റെ മാറ്റങ്ങൾ ആ പ്രതീക്ഷയുടെ തിളക്കം കുറച്ചിട്ടുണ്ടായിരിക്കാം. കാർഷിക സമൃദ്ധിയുടെ നാളുകൾ ഏറെക്കുറെ നമുക്ക് കൈവിട്ടുപോയതായി കരുതുന്നവർ നിരവധി. എന്നാൽ ഉപഭോഗ സംസ്‌കാരത്തിന്റെ കുത്തൊഴുക്കിലും മണ്ണിൽ കനകം വിളയിക്കാൻ കഴിയുമെന്ന് കരുതുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നതാണ് വാസ്‌തവം. കാർഷികവൃത്തിയിലേക്ക് തിരിച്ചുവരുന്നവരുടെ എണ്ണം വർധിക്കുന്നു. സ്വന്തം മുറ്റത്തുനിന്ന് വിഷം ചേർക്കാത്ത പച്ചക്കറി വിളയിച്ചെടുക്കുന്നവന്റെ എണ്ണം വർധിക്കുന്നു. തരിശിട്ടിരുന്ന പാടത്ത് കൃഷിയിറക്കുന്നവരുടെ എണ്ണം വർധിക്കുന്നു. അത് നൽകുന്ന പ്രതീക്ഷയിലാണ് മലയാളി ഇക്കുറി നവവർഷത്തെ വരവേൽക്കുന്നത്. ഓണത്തെ വരവേൽക്കുന്നത്. നമ്മുടെ കൃഷിയിടങ്ങൾ വീണ്ടും ഹരിതസപ്‌നങ്ങൾക്കൊണ്ട്‌് പൂവണിയുന്ന കാലത്തിനായി പ്രയത്നിക്കാം - കാത്തിരിക്കാം - മണ്ണിനെ സ്‌നേഹിക്കുന്ന ഏവർക്കും കാർഷികദിനാശംസകൾ!!
No comments:
Post a Comment