ചിങ്ങം ഒന്ന് - നവവത്സരദിനം- ഒപ്പം കർഷകദിനം. ഓണത്തിന്റെ ഗൃഹാതുരമായ സ്‌മരണകളും സ്വപ്‌നങ്ങളുമായി പുതുവർഷം കടന്നുവരുന്പോൾ മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരുടെ കണ്ണുകളിലും പ്രതീക്ഷ. കാലത്തിന്റെ മാറ്റങ്ങൾ ആ പ്രതീക്ഷയുടെ തിളക്കം കുറച്ചിട്ടുണ്ടായിരിക്കാം. കാർഷിക സമൃദ്ധിയുടെ നാളുകൾ ഏറെക്കുറെ നമുക്ക് കൈവിട്ടുപോയതായി കരുതുന്നവർ നിരവധി. എന്നാൽ ഉപഭോഗ സംസ്‌കാരത്തിന്റെ കുത്തൊഴുക്കിലും മണ്ണിൽ കനകം വിളയിക്കാൻ കഴിയുമെന്ന് കരുതുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നതാണ് വാസ്‌തവം. കാർഷികവൃത്തിയിലേക്ക് തിരിച്ചുവരുന്നവരുടെ എണ്ണം വർധിക്കുന്നു. സ്വന്തം മുറ്റത്തുനിന്ന് വിഷം ചേർക്കാത്ത പച്ചക്കറി വിളയിച്ചെടുക്കുന്നവന്റെ എണ്ണം വർധിക്കുന്നു. തരിശിട്ടിരുന്ന പാടത്ത് കൃഷിയിറക്കുന്നവരുടെ എണ്ണം വർധിക്കുന്നു. അത് നൽകുന്ന പ്രതീക്ഷയിലാണ് മലയാളി ഇക്കുറി നവവർഷത്തെ വരവേൽക്കുന്നത്. ഓണത്തെ വരവേൽക്കുന്നത്. നമ്മുടെ കൃഷിയിടങ്ങൾ വീണ്ടും ഹരിതസപ്‌നങ്ങൾക്കൊണ്ട്‌് പൂവണിയുന്ന കാലത്തിനായി പ്രയത്നിക്കാം - കാത്തിരിക്കാം - മണ്ണിനെ സ്‌നേഹിക്കുന്ന ഏവർക്കും കാർഷികദിനാശംസകൾ!!Tuesday, 19 August 2014
കര്‍ഷകദിനം
ചിങ്ങം ഒന്ന് - നവവത്സരദിനം- ഒപ്പം കർഷകദിനം. ഓണത്തിന്റെ ഗൃഹാതുരമായ സ്‌മരണകളും സ്വപ്‌നങ്ങളുമായി പുതുവർഷം കടന്നുവരുന്പോൾ മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരുടെ കണ്ണുകളിലും പ്രതീക്ഷ. കാലത്തിന്റെ മാറ്റങ്ങൾ ആ പ്രതീക്ഷയുടെ തിളക്കം കുറച്ചിട്ടുണ്ടായിരിക്കാം. കാർഷിക സമൃദ്ധിയുടെ നാളുകൾ ഏറെക്കുറെ നമുക്ക് കൈവിട്ടുപോയതായി കരുതുന്നവർ നിരവധി. എന്നാൽ ഉപഭോഗ സംസ്‌കാരത്തിന്റെ കുത്തൊഴുക്കിലും മണ്ണിൽ കനകം വിളയിക്കാൻ കഴിയുമെന്ന് കരുതുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നതാണ് വാസ്‌തവം. കാർഷികവൃത്തിയിലേക്ക് തിരിച്ചുവരുന്നവരുടെ എണ്ണം വർധിക്കുന്നു. സ്വന്തം മുറ്റത്തുനിന്ന് വിഷം ചേർക്കാത്ത പച്ചക്കറി വിളയിച്ചെടുക്കുന്നവന്റെ എണ്ണം വർധിക്കുന്നു. തരിശിട്ടിരുന്ന പാടത്ത് കൃഷിയിറക്കുന്നവരുടെ എണ്ണം വർധിക്കുന്നു. അത് നൽകുന്ന പ്രതീക്ഷയിലാണ് മലയാളി ഇക്കുറി നവവർഷത്തെ വരവേൽക്കുന്നത്. ഓണത്തെ വരവേൽക്കുന്നത്. നമ്മുടെ കൃഷിയിടങ്ങൾ വീണ്ടും ഹരിതസപ്‌നങ്ങൾക്കൊണ്ട്‌് പൂവണിയുന്ന കാലത്തിനായി പ്രയത്നിക്കാം - കാത്തിരിക്കാം - മണ്ണിനെ സ്‌നേഹിക്കുന്ന ഏവർക്കും കാർഷികദിനാശംസകൾ!!Thursday, 14 August 2014
സ്ക്കൂള്‍ പഠനയാത്ര
സ് ക്കൂള്‍ ശാസ്ത്ര- പരിസ്ഥിതിക്ളബ്ബിന്ടെ ആഭിമുഖ്യത്തില്‍ ഒരു പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി.13/8/14 ബുധനാഴ്ച8.30ന് പുറപ്പെട്ട യാത്ര സുനാമിബാധിത പ്രദേശങ്ങള്‍ താണ്ടി അഴീക്കല്‍ ശാസ്ത്രസാങ്കേതിക മ്യുസിയത്തില്‍ എത്തിച്ചേര്‍ന്നു.
അവിടുള്ളപ്രാഥമികവര്‍ണ്ണങ്ങളും,കാലിഡോസ്ക്കോപ്പും,കളര്‍ഡിസ്ക്കും,ചലനനിയമവും,ശാസ്ത്രജ്ഞന്മാരുടെവിവരങ്ങളും ശേഖരിച്ച് അവിടന്ന്ഉച്ചയൂണുംകഴിച്ച് അടുത്തസ്ഥലത്തേക്ക് തിരിച്ചു.
അവിടുള്ളപ്രാഥമികവര്‍ണ്ണങ്ങളും,കാലിഡോസ്ക്കോപ്പും,കളര്‍ഡിസ്ക്കും,ചലനനിയമവും,ശാസ്ത്രജ്ഞന്മാരുടെവിവരങ്ങളും ശേഖരിച്ച് അവിടന്ന്ഉച്ചയൂണുംകഴിച്ച് അടുത്തസ്ഥലത്തേക്ക് തിരിച്ചു.
Monday, 11 August 2014
Sunday, 10 August 2014
സ്വാതന്ത്രിദിനാഘോഷം
റാലിക്കുശേഷം
സ്ക്കൂള്‍ സാമൂഹ്യശാസ്ത്രക്ളബ്ബിന്‍ടെ ആഭിമുഖ്യത്തില്‍ ബാഡ്ജ് നിര്‍മ്മാണം,പോസ് റ്റര്‍ നിര്‍മ്മാണം എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതിക്ളബ്ബിന്‍ടെ ആഭിമുഖ്യത്തില്‍ സ്ക്കൂള്‍ മുററത്ത് വൃക്ഷത്തൈകള്‍ നട്ടു.
ശാസ് ത്രക്ളബ്ബ് സ്വാതന്ത്രിദിനപ്പതിപ്പ് പ്രകാശനം ചെയ്തു.
Thursday, 7 August 2014
കൃഷിദീപം പദ്ധതി ഉദ്ഘാടനസമ്മേളനം--റിപ്പോര്‍ട്ട്
കെ.വി.എം.യു.പി.സ്ക്കൂളില്‍ പരിസ്ഥിതിക്ളബ്ബിന്റ ആഭിമുഖ്യത്തില്‍ നിലമേല്‍ കൃഷിഭവന്റ സഹായത്തോടെ ആരംഭിച്ച കൃഷിദീപം പദ്ധതി കൃഷിഒഫീസര്‍ ശ്രീമതി .ആര്‍ ലത ഉദ്ഘാടനം ചെയ്തു.
സ്ക്കൂള്‍ഹെഡ്മിസ്ട്രസ് പി സീതാകുമാരിയമ്മ ടീച്ചറിന്റ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടനസമ്മേളനത്തില്‍ പരിസ്ഥിതിക്ളബ്ബ്കണ്‍വീനര്‍ ആര്‍.എസ്സ്.രജനി ടീച്ചര്‍ സ്വാഗതം ആശംസിച്ചു.ശ്രീമാന്‍ വര്‍ഗ്ഗീസ് സാര്‍,ജയചന്ദ്രന്‍ സാര്‍,ശൈലജടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.S.R.G.കണ്‍വീനര്‍ ശ്രി.മന്‍സൂര്‍ സാര്‍ നന്ദിപ്രകാശിപ്പിച്ചു.സമ്മേളനാനന്തരം കൃഷിഒഫീസര്‍ കുട്ടികള്‍ക്ക് കൃഷരീതിയെ കുറിച്ച് ക്ളാസ്സ് എടുക്കകയുണ്ടായി.
കുട്ടികള്‍ കൃഷിദീപം പദ്ധതി ഹാര്‍ദ്ദമായി ഏറ്റെടുത്തു.
Sunday, 3 August 2014
കൃഷിദീപം പദ്ധതി
കെ.വി.എം.യു.പി.എസ്സില്‍ പരിസ്ഥിതിക്ളബ്ബിന്റ ആഭിമുഖ്യത്തില്‍ നിലമേല്‍ കൃഷിഭവന്റ സഹായത്തോടെ കൃഷിദീപം പദ്ധതിയുടെ ഉല്‍ഘാടനം ആഗസ്ററ് 6 ബുധനാഴ്ച ഉച്ചക്ക് 1മണിക്ക് ബഹുമാനപ്പെട്ടകൃഷിഓഫീസര്‍ശ്രീമതി ലതാ അവര്‍കള്‍ നിര്‍വഹിക്കുന്നു.
ലക്ഷ്യങ്ങള്‍
ജൈവകൃഷിരീതിയുടെപ്രാധാന്യംകുട്ടികളില്‍ എത്തിക്കുക
കൃഷിയില്‍ താല്‍പര്യംഉണ്ടാക്കുക
വിഷരഹിത വിളവുല്‍പ്പാദനം
Subscribe to:
Comments (Atom)


