Monday, 7 July 2014

സാമൂഹ്യശാസ്ത്ര ക്ലബ്ബ്-ഉത്ഘാടനവും ഉപഹാരസമര്‍പ്പണവും.

കെ.വി.എം.യു.പി.എസ്സ്.സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉത്ഘാടനവും,ഉപഹാരസമര്‍പ്പണവും                                              2014-2015  അധ്യയനവര്‍ഷത്തിലെ സാമൂഹ്യശാസ്ത്രക്ലബ്ബിന്ടെ ഔപചാരിക ഉല്‍ഘാടനം സ്ക്കൂള്‍ ഹെഡ് മിസ് ട്രസ് ശ്രീമതി സീതാകുമാരിയമ്മ ടീച്ചര്‍ നിര്‍വഹിച്ചു.
ഹെഡ് മിസ് ട്രസിന്ടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി എസ്സ്.ശൈലജടീച്ചര്‍ സ്വാഗതം ആശംസിച്ചു.
സ്ക്കൂള്‍ അധ്യപകരായശ്രീമതി ലത.എസ്സ്.നായര്‍,എം.എ ഗീവര്‍ഗ്ഗീസ്,ആര്‍.എസ്സ് രജനി ,എസ്സ് മന്‍സൂര്‍ എന്നിവര്‍ആശംസകള്‍ അര്‍പ്പിച്ചു.ശ്രീ.ജയചന്ദ്രന്‍ സാര്‍ നന്ദിരേഖപ്പെടുത്തുകയുംചെയ്തു.                                                       ഉല്‍ഘാടനത്തിനുശേഷംക്ലബ്ബ്ലീഡര്‍ ഷജാസ് മുഹമ്മദ് ഊര്‍ജ്ജസംരക്ഷണം-അതിന്ടെസാമ്പത്തികമായപ്രതിഫലനം സമൂഹത്തില്‍ എന്നക്ലബ്ബിന്ടെ സര്‍വ്വെ റിപ്പോര്‍ട്ട് വായിക്കുകയുണ്ടായി .
ഈ സര്‍വ്വേയില്‍ കണ്ടെത്തിയ ഒരുവീട്ടില്‍ വൈദ്യുതിയോമറ്റുസൗകര്യങ്ങളോഇല്ലായരുന്നു.ആ വീട്ടിലേക്ക് ക്ലബ്ബിന്ടെ വകയായി ഒരു സൗരോര്‍ജ്ജറാന്തല്‍  സമ്മാനിക്കുവാനുംക്ലബ്ബ്അംഗങ്ങള്‍ ഈഅവസരം പ്രയോജനപ്പെടുത്തി.
സാമൂഹ്യശാസ് ത്രക്ലബ്ബ്  .......സമൂഹത്തിലേക്ക്.............                                                                   
                                                                                                                           

No comments:

Post a Comment