ചിത്രശലഭം ഏഴേഴുവര്‍ണ്ണങ്ങള്‍ ഉള്ള ശലഭമേ
നിന്നെ കാണുവാന്‍ എന്തു ഭംഗി
അഴകേറെയുള്ള കുഞ്ഞിപൂമ്പാറ്റെ
നിന്‍റെ മേനിക്ക് ഈ അഴകാരു ചാര്‍ത്തി?
നിന്നെ തലോടാന്‍ എത്രയോ കൊതിച്ച്
കുഞ്ഞിക്കിടാങ്ങള്‍ വന്നിരുന്നു
മഴവില്ലിന് അഴകേറെയുള്ളചെറുശലഭമേ
പുഷ്പങ്ങള്‍തോറും തേനുണ്ണാനായി
പാറിപ്പറക്കുന്ന പൂമ്പാറ്റെ.....
റൈഹാന
VI C
ബാല്യകാല സുഹൃത്ത്
നിനക്കായി മാത്രം കുറിച്ചുവച്ചു
ഞാന്‍ ഇന്നെന്‍റെ
ബാല്യകാല സുഹൃത്തേ.....
പറയാതെ മാഞ്ഞൊരാ
ജീവനാം ഓര്‍മ്മകള്‍
ഇന്നുമെന്‍ മനസിലെ
നോവുകളായ്..........
ഒരു വേനല്‍ കരയില്‍
കളിച്ചില്ലേ നമ്മള്‍
ഒരുപോലെ ഒന്നിച്ചുറങ്ങീലേ
നമ്മള്‍
മറയുന്നതെന്തേ മായുന്നതെന്തേ
ഇന്നുമാ ജീവനാം പൊന്നോര്‍മ്മകള്‍
അക്ഷരാലാല്‍
VII C
No comments:
Post a Comment