Thursday, 20 March 2014

MARCH 22 WORLD WATER DAY


            മാര്‍ച്ച് 22 
            ലോക ജലദിനം
മാര്‍ച്ച് 22 ലോക ജലദിനമായി ആചരിക്കുവാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത് 1993 മുതലാണ്.
ലോക ജനതയില്‍ 110കോടി ജനങ്ങള്‍ക്ക് ശുദ്ധജലം കിട്ടുന്നില്ല. എന്നാല്‍ അവരുടെ വരുമാനത്തിന്‍റെ 10 ശതമാനവും കുടിവെള്ളത്തിനുവേണ്ടി ചെലവാക്കേണ്ടിവരുന്നു. ഈ സ്ഥിതി മാറേണ്ടേ?
വെള്ളത്തിനും നിയമം
കേരള ഭൂജല ബില്‍-2002
        • അനധികൃതമായി ഭൂഗര്‍ഭ ജലം ഊറ്റുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യം.
        • നിയമാനുസൃതമല്ലാത്ത കിണറുകള്‍ കുഴിക്കുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം.
        • കേരളത്തില്‍ ജലക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരാണ്.
          ജലവിശേഷം
        • അന്താരാഷ്ട്ര നിലവാരമനുസരിച്ച് ശുദ്ധജലത്തിന്‍റെ പി. എച്ച് മൂല്യം ഏഴ് ആണ്.
        • ഇന്ത്യന്‍ മാനദണ്ഡമനുസരിച്ച് 6.5 മുതല്‍ 8.5 വരെ പി.എച്ച് മൂല്യം ഉള്ളത് കുടിവെള്ളമാണ്.
        • ഒരു ലിറ്റര്‍ ജലത്തില്‍ കാത്സ്യം കാര്‍ബണേറ്റിന്‍റെ അളവ് 0-75 മില്ലി ഗ്രാം വരെയുള്ള ജലമാണ് മൃദുജലം
        • 75-150 മി.ഗ്രാം കാത്സ്യംകാര്‍ബണേറ്റ് ഇടത്തരം കഠിനജലം
        • 150-300 മി.ഗ്രാം കാത്സ്യംകാര്‍ബണേറ്റ് കഠിനജലം
        • 300 മി ഗ്രാമില്‍ കൂടുതല്‍ ഉയര്‍ന്ന കാഠിന്യമുള്ള ജലം

മഴ വിശേഷങ്ങള്‍ 

 വായു മണ്ഡലത്തില്‍ മനുഷ്യര്‍ സൃഷ്ടിച്ച മലിനീകരണത്തിന്‍റെ ഉപോല്പന്നമാണ് ആസിഡ് മഴ

അന്തരീക്ഷവായുവില്‍ വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഈര്‍പ്പവുമായി പ്രവര്‍ത്തിച്ചുണ്ടാവുന്ന കാര്‍ബോണിക് ആസിഡും, പെട്രോളിയം ഉല്പന്നങ്ങള്‍ കത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലെ നൈട്രജനും സള്‍ഫറും നൈട്രജന്‍ ഡൈ ഓക്സൈഡും സള്‍ഫര്‍ ഡൈ ഓക്സൈഡുമായി രൂപംമാറി ഓക്സീകരണം സംഭവിച്ചുണ്ടാകുന്ന ആസിഡുകളാണ് അമ്ളമഴയ്ക്കു കാരണം.
   വ്യാജമഴ
അന്തരീക്ഷത്തില്‍ നീരാവി ധാരാളമുള്ള ഭാഗങ്ങളില്‍ അതി മര്‍ദ്ദത്താല്‍ സില്‍വര്‍ അയഡൈഡോ കാര്‍ബണ്‍ ഡൈ ഓക്സൈഡോവിതറിയാണ് വ്യാജനെ സൃഷ്ടിക്കുന്നത്. ഇവ പ്രയോഗിച്ചാല്‍ അന്തരീക്ഷ താപനില -150 ആയി കുറയും. അതോടെ വാതകാവസ്ഥയിലുള്ള ജലകണങ്ങള്‍ ഒത്തുകൂടി ദ്രാവകാവസ്ഥയിലേക്കുമാറി മഴയായി ഭവിക്കും.
2005-2015വരെയുള്ള പത്തുവര്‍ഷത്തെ ജീവജലത്തിന്‍റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായുളള ദശകമായി ആചരിക്കുന്നു.
 

മഴച്ചൊല്ലുകള്‍

*ചിങ്ങത്തിലെ മഴ

ചിണുങ്ങിച്ചിണുങ്ങി.

*കുംഭത്തില്‍ മഴപെയ്താല്‍

കുപ്പയിലും മാണിക്യം.

കൂടുതല്‍ മഴച്ചൊല്ലുകള്‍ കണ്ടെത്തൂ..... കമെന്‍റ് ചെയ്യൂ

 




No comments:

Post a Comment