Friday, 29 November 2013

കേരളത്തിലെ നെൽകൃഷിയും സംസ്കാരവും

മേടമാസത്തിലെ വിഷു സംക്രമത്തോടെ നമ്മുടെ കാര്ഷികവർഷം ആരംഭിക്കുന്നു. കൃഷി വിഭവങ്ങളും മറ്റു മങ്ങല്യവസ്തുക്കളും കണികണ്ടു പതമുടയത്തോടെ കൃഷിവൃത്തി തുടങ്ങും. പത്താമുദയം ഉത്തര കേരളത്തിലൽ  തുലാ പത്തും  ദക്ഷിണ കേരളത്തിൽ മേടപത്തും ആണ്.  മേടപ്പത്തിൽ സൂര്യദേവന് പൊങ്കാലയിട്ട്  നിവേദിച്ച ശേഷം വിതുവർഗങ്ങൽ  നാട്ടുതുടങ്ങുന്നു.
             ജ്യോതിഷപ്രകാരം ഒരു നല്ല ദിവസം നിശ് ചായിച്ച ശേഷം നിശ്ചിത ദിവസം മുറ്റത്തു വിളക്കുകൊളുത്തി അരികെ കാഞ്ഞിരത്തിലകൊണ്ടുള്ള കൂടകളിൽ വിവിധയിനം നെൽവിത്തുകൾ നിറച്ചു സമീപത്തായി ചോറുകൂനകൂട്ടിവയ്ക്കും . തുടർന്ന് അറിപ്പോടികൊണ്ട് അലങ്കരിച്ചു കാളകളെ കലപ്പയോടൊപ്പം പാടത്തേക്ക് ഖോഷയത്രയായി പോകും. പാടത്തുനിന്നു പിരിയുമ്പോൾ ശേഷിച്ച വിത്ത് ജോലിക്കാര്ക്ക് വിതരണംചെയ്യും. ഉടയ്ക്കുന്ന നാളീകേരം തുല്യ ഭാഗങ്ങലാകുന്നെങ്കിൽ നല്ല വിളവും , പിന്ഭാഗത്തിന് വലിപ്പമുണ്ടാകുകയാനെങ്കിൽ മികച്ച വിളവും ഫലം.
               പുത്താൻ നെൽകതിർ നല്ല മുഹൂര്ത്തം നോക്കി ഗ്രഹങ്ങളിൽ പൂജിക്കുന്ന 'ഉര്വരാനിഷ്ടാനമാണ്  'നിറ  അല്ലെങ്കിൽ ഇല്ലംനിറ '. നെൽകതിർ ശ്രീഭാഗവതിയ്യാണ് . ആര്പ്പു വിളികളുടെ അകമ്പടിയോടെ നെൽകതിർ  കയറ്റുന്ന ചടങ്ങാണ്  പുത്തരി. കാര്ഷികവൃത്തിയുടെ അവസാന ദിവസമാണ്  ഉചചാര .ഈ ദിവസങ്ങളില നെല്ലെടുക്കണോ വിലക്കാനോ പാടില്ല. ഇതു കഴിഞ്ഞു നാലംപക്കം നെല്ലറകൾ തുറക്കും . അന്ന് ഒരു കുട്ടനിറയെ ഇല നിലത്തിൽ കൊണ്ടുപോയി കരിക്കും.

                                                            സംബാദനം :സന്ദീപ്‌.എസ് .        

                                                                                     VI D        
ആറാം ക്ളാസിലെ  ഇല്ലം  നിറ  വല്ലം നിറ  എന്ന  യൂനിട്ടുമായി ബന്ധപെട്ടു ചെയ്ത പതിപ്പിൽ നിന്ന്.  

No comments:

Post a Comment