Saturday, 7 March 2015

sparkle 2015 റിപ്പോര്‍ട്ട്

ശാസ് ത്രദിനാചരണവും ശാസ്ത്രക്ളബ് വാര്‍ഷികാഘോഷവും ശ്രീമതി ലോല ടീച്ചറിന്ടെഅദ്ധ്യക്ഷതയില്‍  ശ്രീമതി പി സീതാകുമാരിയമ്മടീച്ചര്‍ ഉദ്ഘാടനം ചെയ്തു.




ചടങ്ങിന് സ്വാഗതമാശംസിച്ചത് ശ്രീമതി രജനിടീച്ചറായിരുന്നു.ശ്രീ രാജന്‍പിള്ളസാര്‍,ശ്രീ വര്‍ഗ്ഗീസ് സാര്‍ എന്നിവര്‍ ആശംസകള്‍അര്‍പ്
പിക്കുകയുണ്ടായി.സയന്‍സ് ബുള്ളറ്റിന്‍ ഗ്യാലക്സിയുടെപ്രകാശനകര്‍മ്മം മുഖ്യാതിഥി ശ്രീ തുളസീധരന്‍പിള്ളസാര്‍ നിര്‍വ്വഹിച്ചു.ക്ളബ്ബ് ജോയിന്‍ കണ്‍വീനര്‍ മുഹമ്മദ് ആഷിക് വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിക്കുകയുംശ്രീമതി രശ്മിടീച്ചര്‍ കൃതജ്​​
‍‍‍‍‍‍‍‍‍‍‍‍ഞതനേരുകയുംചെയ്തു.യോഗനടപടികള്‍ക്കുശേഷംശ്രീതുളസീധരന്‍പിള്ളസാര്‍ നയിച്ച ശാസ് ത്രവും-ശാസ്ത്രസമീപനവും മാറുന്ന കാഴ്ചപ്പാടും  എന്നസെമിനാര്‍വിജ്ഞാനപ്രദമായിരുന്നു.ഉച്ചഭക്ഷണത്തിനുശേഷം ക്ളബ് അംഗങ്ങള്‍ അവതരിപ്പിച്ചവൈവിധ്യമാര്‍ന്ന പ്രബന്ധങ്ങളും,പരീക്ഷണങ്ങളും ശാസ്ത്രദിനത്തെ അവിസ്മരണീയമാക്കി.

No comments:

Post a Comment