Monday, 29 September 2014

SETEMBER 29

ഇന്ന് ലോക ഹൃദയദിനം;

ഉപ്പിന്റെ അളവ് കുറക്കൂ.. ജീവന്‍ രക്ഷിക്കൂ...



സെപ്തംബര്‍ 29 ലോക ഹൃദയ ദിനം. ഉപ്പിന്റെ അളവ് കുറക്കു ജീവന്‍ രക്ഷിക്കു എന്ന സന്ദേശമാണ് ഈ ലോക ഹൃദയ ദിനത്തില്‍ ലോകാരോഗ്യ സംഘടന ഉയര്‍ത്തുന്നത്. 2025 ആവുമ്പോ‍ഴേക്കും ഉപ്പിന്റെ ഉപയോഗത്തില്‍ 30 ശതമാനത്തിന്റെ കുറവ് വരുത്തുകയാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.

കുറഞ്ഞ അളവില്‍.  ഉപ്പ് ഉപയോഗിക്കുന്ന ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കുക, പൊതു ഇടങ്ങളില്‍ ഉപ്പിന്റെ അംശം കുറവുള്ള ഭക്ഷ്യസാധനങ്ങള്‍ പ്രോ‍ത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ലോകാരോഗ്യ സംഘടന നല്‍കുന്നു. പാക്കറ്റുകളില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങളില്‍ ഉപ്പിന്റെ അളവ് രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപ്പിന്റെ അളവ് ഉറപ്പുവരുത്തുക, ഉപ്പ് കുറഞ്ഞ ഭക്ഷ്യസാധനങ്ങള്‍ ചോദിച്ചു വാങ്ങുക, തീന്‍ മേശകളില്‍ നിന്നും ഉപ്പ് പാത്രം ഒ‍ഴുവാക്കുക തുടങ്ങിയ നിര്‍ദേശവും ലോകാരോഗ്യസംഘടന ഈ ലോക ഹൃദയദിനത്തില്‍ നല്‍കുന്നു.
 




Sunday, 28 September 2014

സെപ്റ്റംബര്‍ 16

സംരക്ഷിക്കൂ ഓസോണ്‍ പാളിയെ.... ..''Ozonelayer protection:The mission goes on.''Is the theme of this year[2014]

Thursday, 25 September 2014

നല്ലപാഠം നന്മയിലേക്ക്

വാഹനാപകടത്തില്‍പെട്ട് ചികിത്സയില്‍ കഴിഞ്ഞ രണ്ടാംക്ലാസ്സുകാരന്‍ അല്‍ സാബിത്തിന്കൂട്ടുകാരും,അദ്ധ്യപകരും സ്വരൂപിച്ച ധനസഹായം പ്രഥമാധ്യാപിക കൈമാറുന്നു

ഇന്ത്യയുടെ മഹാവിജയം-മംഗള്‍യാന്‍

        ആദ്യശ്രമത്തില്‍ ചൊവ്വാദൗത്യം പൂര്‍ത്തിയാക്കിയ ഏകരാജ്യം.
        വിജയിച്ച ഏക ഏഷ്യന്‍രാജ്യം.
        ലോകത്തെ നാലാമത്തെ ശക്തി.
             ഈചരിത്രനേട്ടത്തില്‍ ISRO-യിലെ എല്ലാവരെയും തനിമയും നമിക്കുന്നു.

Friday, 12 September 2014

ഓണം

അസുരചക്രവര്‍ത്തി വിരോചനന്‍റ്പുത്രനാണ് ബലി-പ്രഹ്ളാദന്റപൗത്രന്‍.ഗുരുവായ ശുക്രാചര്യന്റ സഹായത്തോടെ ഭൂലോകവും സ്വര്‍ഗ്ഗവുംബലിക്ക് സ്വന്തമായി.സ്വര്‍ഗ്ഗലോകം നഷ്ടപ്പെട്ട ദേവന്മാരുടെ അമ്മയായ അദിതി മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു.നിന്റപുത്രനായി ജനിച്ച്ഞാന്‍ ദേവന്‍മാരെ രക്ഷിക്കുംഎന്ന് വാഗ്ദാനം നല്കി.വാമനനായിജനിച്ച മഹാവിഷ്ണുനര്‍മ്മദാനദിക്കരയില്‍ യാഗത്തില്‍ ഏര്‍പ്പെട്ടബലിയെസമീപിക്കന്നു.ദാനമായിഎന്തുംചോദിക്കാമെന്നായിബലി.എന്റമൂന്ന്കാലടികൊണ്ട്അളക്കാവുന്നസ്ഥലം മാത്രംമതിയെന്ന്-വാമനന്‍പറഞ്ഞു.അപകടം മനസ്സിലാക്കി വിലക്കിയ ഗുരുവിനോട്-ഗുരോ,അസത്യത്തേക്കാള്‍വലിയഅധര്‍മ്മമില്ല.സത്യംഞാന്‍ പാലിക്കുകതന്നെചെയ്യും-എന്ന്മറുപടിനല്കി.                                                                                                                                          
                 
                     നിന്ന നില്പില്‍ വാനോളം വളര്‍ന്ന വാമനന്‍ ആദ്യത്തെകാലടിയില്‍ഭൂമിയും,രണ്ടാമത്തെഅടിയില്‍സ്വര്‍ഗ്ഗവുംഅളന്നു.മൂന്നാമത്തെ പാദം ബലിയുടെ ശിരസ്സില്‍ വച്ച് എല്ലാബന്ധനങ്ങളില്‍നിന്നുംമോചിപ്പിച്ച് അനുഗ്രഹിക്കാന്‍ ബലിആവശ്യപ്പെട്ടു.ബലിയെമോചിപ്പിക്കാന്‍ ആവശ്യപ്പെട്ടബ്രഹ്മാവിനോട് വാമനന്‍പറഞ്ഞു-സമ്പത്തും പദവിയും നഷ്ടപ്പെട്ടപ്പോഴും സത്യധര്‍മ്മങ്ങളില്‍നിന്ന് പിന്‍മാറാത്തമഹാനാണ്ബലി-മഹാബലി...

                         ഇതാണ്ഭാഗവതത്തിലെ കഥ.വാമനമൂര്‍ത്തിയുടെ അവതാരദിനമാണ് തിരുവോണം.തൃക്കാക്കരയപ്പനായിവിഷ്ണുവിന്റ അവതാരമായ വാമനനെ ആരാധിക്കുന്നുവെങ്കിലും മലയാളിക്ക് പ്രാധാന്യം.....മാവേലിതന്നെ.........

ഓണാശംസകള്‍.......



Wednesday, 3 September 2014

TEACHERS' DAY


അറിവിന്ടെ പുതുവെളിച്ചം  പകര്ന്നുനല്കുന്ന എല്ലാ അധ്യാപകര്ക്കും  തനിമയുടെ അധ്യാപക ദിനാശംസകൾ !!!!!