Sunday, 5 October 2014

ഗാന്ധിജി

  1. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരന്‍. 
  2. സത്യവും അഹിംസയും ആണ് എന്റ ദൈവങ്ങള്‍ എന്നു പറഞ്ഞ മഹാന്‍.
  3. ദക്ഷിണാഫ്രിക്കയില്‍ ടോള്‍സ് റ്റോയി ഫാം സ്ഥാപിച്ച ഇന്ത്യന്‍നേതാവ്.
  4. ഇംഗ്ലണ്ടിലെ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അര്‍ധനഗ്നനായ ഫക്കീര്‍ എന്ന് വിശേഷിപ്പിച്ച നേതാവ്.
  5. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നു പറഞ്ഞ മഹാന്‍.
  6. അസ്പപൃശ്യത നിലനിന്നാല്‍ ഹിന്ദുമതം മരിക്കും എന്നു പറഞ്ഞ മഹാന്‍.
  7. രവീന്ദ്രനാഥനാഥ ടാഗോറിനെ ഗുരുദേവ് എന്ന് വിശേഷിപ്പിച്ച മഹാത്മാവ്.
  8. ഫിനിക്സ് സെറ്റില്‍മെന്റ് സ്ഥാപിച്ച നേതാവ്.
  9. ജന്മദിനം അന്താരാഷ് ട്ര അഹിംസാദിനമായി ആചരിക്കന്ന ഇന്ത്യന്‍ നേതാവ്.
  10. ദണ്ഡീമാര്‍ച്ചിന്ടെയും,ഉപ്പുസത്യാഗ്രഹത്തിന്ടെയും നേതാവ് .
കൂടുതല്‍ കണ്ടെത്തൂ കമന്റായി പോസ്റ്റ് ചെയ്യൂ.............

Wednesday, 1 October 2014

ഗാന്ധിജയന്തി


ഗാന്ധിയെപ്പറ്റി ചിലർ


ജവഹർലാൽ നെഹ്‌റു - മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട്‌ രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ നിന്ന്.

നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്‌....പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്‌? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത്‌ ഒരു സാധാരണ ദീപമായിരുന്നില്ല..... ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക്‌ അത്‌ ആശ്വാസം പകർന്നുകൊണ്ടിരിക്കും"
ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല.
ഗാന്ധിയിൽ നിന്ന് ഒളിച്ചോടിക്കൊണ്ട് മനുഷ്യരാശിക്ക് പുരോഗമനം സാദ്ധ്യമല്ല. മനുഷ്യരാശി സമാധാനവും സഹവർത്തിത്വവും നിലനിൽക്കുന്ന ഒരു ലോകത്തിലേയ്ക്ക് പരിണാമത്തിലൂടെ ചെന്നെത്തുന്നത് മനസിൽ കണ്ട് അതിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ജീവിക്കുകയും, ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തത്. അദ്ദേഹത്തെ അവഗണിക്കുന്നത് നമ്മെത്തന്നെയാവും ബാധിക്കുക.

കിരാതമായ ഹിംസാമാർഗ്ഗത്തിലൂടെയല്ലാതെ സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന് മറ്റാരെക്കാളും അധികമായി തെളിയിച്ചത് മഹാത്മാ ഗാന്ധിയാണ്. ഈ അർത്ഥത്തിൽ അദ്ദേഹം ഇന്ത്യയുടെ വിശുദ്ധൻ (എന്ന സ്ഥാനത്തിലും) ഉപരിയാണ്
ഗാന്ധിജി ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങളുടെ പടിവാതിൽക്കൽ വന്ന് നിന്നു അവരിലൊരാളായി അവരുടെ ഭാഷയിൽ അവർക്ക് വേണ്ടി സംസാരിച്ചു. മറ്റാർക്കാണ് അത്രയും ജനങ്ങളെ സ്വന്തം ശരീരവും രക്തവുമായി കണക്കാക്കാൻ പറ്റിയത്. സത്യം സത്യത്തെ ഉണർത്തി[25]




Monday, 29 September 2014

SETEMBER 29

ഇന്ന് ലോക ഹൃദയദിനം;

ഉപ്പിന്റെ അളവ് കുറക്കൂ.. ജീവന്‍ രക്ഷിക്കൂ...



സെപ്തംബര്‍ 29 ലോക ഹൃദയ ദിനം. ഉപ്പിന്റെ അളവ് കുറക്കു ജീവന്‍ രക്ഷിക്കു എന്ന സന്ദേശമാണ് ഈ ലോക ഹൃദയ ദിനത്തില്‍ ലോകാരോഗ്യ സംഘടന ഉയര്‍ത്തുന്നത്. 2025 ആവുമ്പോ‍ഴേക്കും ഉപ്പിന്റെ ഉപയോഗത്തില്‍ 30 ശതമാനത്തിന്റെ കുറവ് വരുത്തുകയാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.

കുറഞ്ഞ അളവില്‍.  ഉപ്പ് ഉപയോഗിക്കുന്ന ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കുക, പൊതു ഇടങ്ങളില്‍ ഉപ്പിന്റെ അംശം കുറവുള്ള ഭക്ഷ്യസാധനങ്ങള്‍ പ്രോ‍ത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ലോകാരോഗ്യ സംഘടന നല്‍കുന്നു. പാക്കറ്റുകളില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങളില്‍ ഉപ്പിന്റെ അളവ് രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപ്പിന്റെ അളവ് ഉറപ്പുവരുത്തുക, ഉപ്പ് കുറഞ്ഞ ഭക്ഷ്യസാധനങ്ങള്‍ ചോദിച്ചു വാങ്ങുക, തീന്‍ മേശകളില്‍ നിന്നും ഉപ്പ് പാത്രം ഒ‍ഴുവാക്കുക തുടങ്ങിയ നിര്‍ദേശവും ലോകാരോഗ്യസംഘടന ഈ ലോക ഹൃദയദിനത്തില്‍ നല്‍കുന്നു.
 




Sunday, 28 September 2014

സെപ്റ്റംബര്‍ 16

സംരക്ഷിക്കൂ ഓസോണ്‍ പാളിയെ.... ..''Ozonelayer protection:The mission goes on.''Is the theme of this year[2014]

Thursday, 25 September 2014

നല്ലപാഠം നന്മയിലേക്ക്

വാഹനാപകടത്തില്‍പെട്ട് ചികിത്സയില്‍ കഴിഞ്ഞ രണ്ടാംക്ലാസ്സുകാരന്‍ അല്‍ സാബിത്തിന്കൂട്ടുകാരും,അദ്ധ്യപകരും സ്വരൂപിച്ച ധനസഹായം പ്രഥമാധ്യാപിക കൈമാറുന്നു

ഇന്ത്യയുടെ മഹാവിജയം-മംഗള്‍യാന്‍

        ആദ്യശ്രമത്തില്‍ ചൊവ്വാദൗത്യം പൂര്‍ത്തിയാക്കിയ ഏകരാജ്യം.
        വിജയിച്ച ഏക ഏഷ്യന്‍രാജ്യം.
        ലോകത്തെ നാലാമത്തെ ശക്തി.
             ഈചരിത്രനേട്ടത്തില്‍ ISRO-യിലെ എല്ലാവരെയും തനിമയും നമിക്കുന്നു.