Tuesday, 25 February 2014

നോട്ടീസ്

                                                                                       ശാസ്ത്രദിനാചരണവും

 സയന്‍സ് ക്ളബ്ബ് വാര്‍ഷികവും 

                         

ദേശീയ ശാസ്ത്രദിനമായി ഫെബ്രുവരി28 ആഘോഷിക്കുന്നതിന്റെ ഭാഗമായി K.V.M.U.P.S. നിലമേല്‍- ലെ ശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തില്‍ ശാസ്ത്രദിനാഘോഷവും  ക്ളഭബ്ബ് വാര്‍ഷികവും നടത്തുന്നു. 28-02-2014 വെള്ളിയാഴ്ച "ഫോക്കസ് 2014" എന്ന പേരില്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചുനടത്തുന്ന ആഘോഷപരിപാടികളില്‍ എല്ലാവരും പങ്കെടുക്കണമെന്ന് വിനയപൂര്‍വ്വം അറിയിക്കുന്നു.

              കാര്യപരിപാടികള്‍

രാവിലെ 10.30ന്- ഉദ്ഘാടനസമ്മേളനം 

11മണിക്ക്           -സെമിനാര്‍

                          വിഷയം:'പരിസ്ഥിതിയും     മനുഷ്യനും'  അവതരണം: ഡോ.T. അലക്സാണ്ടര്‍    

ഉച്ചയ്ക്ക് 1.30മുതല്‍

                        പ്രബന്ധാവതരണം[ശാസ്ത്രക്ളബ്ബ് അംഗങ്ങള്‍]

                        ശാസ്ത്രനാടകം

സോപ്പുനിര്‍മ്മാണരീതി,കളിപ്പാട്ടനിര്‍മ്മാണരീതി [ക്ളാസ്]   

                    ശാസ്ത്രപ്രദര്‍ശനം

                     ഏവര്‍ക്കും സ്വാഗതം!!!

Monday, 24 February 2014

FOCUS 2014

                      ശാസ്ത്രദിനം FEBRUARY 28

ഭൗതീക ശാസ്ത്ര പ്രതിഭ സി.വി. രാമന്‍  'രാമന്‍ പ്രഭാവം' എന്ന തന്‍റെ വിസ്മയാവഹമായ കണ്ടുപിടിത്തം ലോകത്തിനു സമര്‍പ്പിച്ചത് 1928 ഫെബ്രുവരി 28നായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഈ ദിനം ശാസ്ത്ര ദിനമായി തെരഞ്ഞടുത്തത്.

നമ്മളും ആഘോഷിക്കുവാന്‍ തീരുമാനിച്ചു.

                 FOCUS 2014

ശാസ്ത്രദിനാചരണവും സയന്‍സ് ക്ളബ്ബ് വാര്‍ഷികവും

ഏവര്‍ക്കും സ്വാഗതം!!!!

അറിയാമോ രാമന്‍പ്രഭാവം?

ഉത്തരം കമെന്‍റായി പോസ്റ്റ് ചെയ്യൂ.

 


Friday, 14 February 2014

യാത്രാവിവരണം

                     എന്‍റെ നെയ്യാര്‍ഡാം യാത്ര



                   

നേരം പുലര്‍ന്നതേയുള്ളൂ. പ്രഭാത സൂര്യന്‍റെ അരുണകിരണങ്ങളേറ്റ്  പുല്‍നാമ്പുകളിലെ  മഞ്ഞുതുള്ളികള്‍ വൈഡൂര്യം പോലെ തിളങ്ങുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഒരു ഡാം


കാണാന്‍പോകുന്നത്. അതിന്‍റെ സന്തോഷവും  ആകാംഷയും എനിക്കുണ്ടായിരുന്നു. ആറുമണിയോടുകൂടി 45 കുട്ടികളും 7 അധ്യാപകരുമായി ഞങ്ങള്‍ യാത്രയാരംഭിച്ചു. നാടും നഗരവും ഉറക്കത്തിന്‍റെ ആലസ്യത്തില്‍നിന്നും ഉണരുന്നതേയുള്ളൂ. പാട്ടുകള്‍ പാടിയും ഡാന്‍സുകളിച്ചും ഞങ്ങള്‍ സന്തോഷിച്ചു. അതിനിടയില്‍ പുറത്തെ കാഴ്ചകളും ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഏകദേശം എട്ടുമണിയോടുകൂടി നെയ്യാര്‍ ഡാമിലെത്തി. ഞങ്ങളെല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഞങ്ങളെപ്പോലെ ഡാംകാണാന്‍വന്ന മറ്റനേകം കുട്ടികളും അവിടെ ഉണ്ടായിരുന്നു. കാഴ്ചകള്‍കാണാന്‍ പുറത്തേക്കിറങ്ങിയപ്പോഴാണ് പ്രഭാതഭക്ഷണം  കഴിച്ചിട്ടാകാം കാഴ്ചകള്‍ കാണാന്‍പോകേണ്ടതെന്ന് അധ്യാപകര്‍ പറഞ്ഞു. അപ്പോഴും മഞ്ഞുതുള്ളികള്‍ ഉരുകാതെയിരിക്കുന്ന നനഞ്ഞപുല്‍ത്തകിടിയില്‍ കൂട്ടംകൂട്ടമായി ഇരുന്ന് ഭക്ഷണംകഴിച്ചു. അതിനുശേഷം കാഴ്ചകള്‍ കാണാനിറങ്ങി.

                   രണ്ട് അധ്യാപകര്‍ മുന്നിലും കുട്ടികളായ ഞങ്ങള്‍ പുറകിലുമായി വരിവരിയായാണ് യാത്രപോയത്. വഴിയ്ക്കുള്ളയാത്രകളൊക്കെ അധ്യാപകര്‍ വിശദീകരിച്ചുതന്നു. അവിടുത്തെ ശില്പങ്ങളൊക്കെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞങ്ങള്‍ ഡാമിന്‍റെ മുകളിലേക്കുകയറി. അവിടെനിന്നുള്ള കാഴ്ചകള്‍ ആരെയും ആകര്‍ഷിക്കുന്നവയായിരുന്നു.നോക്കത്താദൂരത്തോളം പരന്നുകിടക്കുന്ന ജലാശയം. അങ്ങകലെ ലയണ്‍സഫാരിപാര്‍ക്ക്. അങ്ങകലയായി പശ്ചിമഘട്ടമലനിരകള്‍ തലയുയര്‍ത്തിനില്‍ക്കുന്ന കാഴ്ചമനോഹരമായിരുന്നു. പിന്നീട് ഞങ്ങള്‍ മുതലവളര്‍ത്തല്‍ കേന്ദ്രത്തിലേക്കാണ് പോയത്.                                                                                        അവിടെ പെരുമ്പാമ്പ്, മലയണ്ണാന്‍, പിന്നെ ഒരുപാടുതരം ചീങ്കണ്ണികളേയും  കണ്ടു. അപ്പോഴാണ് ഞങ്ങളറിഞ്ഞത് പെരുമ്പാമ്പ് അനങ്ങുന്നത്. ഞങ്ങള്‍ അങ്ങോട്ടേയ്കോടി. 'എന്‍റമ്മോ എന്തായിത്!!

              11.30 ന് ഞങ്ങള്‍ തിരിച്ചുപോകാനിറങ്ങി.  പിന്നീട് ഞങ്ങളെത്തിച്ചേര്‍ന്നത് ഹാപ്പിലാന്‍ഡിലാണ്. ഉച്ചഭക്ഷണത്തിനുശേഷം ആഹ്ളാദാരവങ്ങളോടെ വിവിധ റൈഡുകളില്‍ കളിക്കാനായി കയറി. ആദ്യം ഒരു പാര്‍ക്കിലാണ് ഞങ്ങള്‍  കയറിയത്. പിന്നീട് കാര്‍, ഊഞ്ഞാല്‍, എന്നിവയില്‍ കയറി. എന്നിട്ട് ഞാന്‍ കുറച്ചുനേരം ഞങ്ങള്‍ കുളത്തിലും കടലിലും കളിച്ചു. വൈകുംനേരം 4മണിയോടെ സ്കൂളിലേക്കുമടങ്ങി.

            മനസിനു വളരെയധികം സന്തോഷവും ഉത്സാഹവും പകര്‍ന്ന ഒരു യാത്രയായിരുന്നു ഇത്.

                                                              അരവിന്ദ്. ബി. എച്ച്

                                                                              v. c                                 

                                          

Thursday, 13 February 2014

Kollam District Youth festival Winners


ജില്ല യുവജനോത്സവത്തില്‍  അഭിമാനാര്‍ഹമായ     നേട്ടംകൈവരിച്ച മിടുക്കികള്‍ക്ക്   അഭിനന്ദനങ്ങ​​​​ള്‍!!!!!

            ജില്ലാ കലോത്സവത്തില്‍ ഉറുദു കവിതാരചനയ്ക്ക് രണ്ടാം സ്ഥാനം നേടിയ അല്‍ഹുദ

ജില്ലാകലോത്സവത്തില്‍ മികടച്ച പ്രകടനം കാഴ്ചവച്ച ശ്രീരഞ്ജന, അല്‍ഹുദ, അനു എന്നിവരെ അസംബ്ളിയില്‍അഭിനന്ദിച്ചു 

    


Monday, 10 February 2014

തണ്ണീര്‍ത്തടങ്ങള്‍

                തണ്ണീര്‍ത്തട വിശേഷങ്ങള്‍ 

      ഭൂമിയുടെ  വൃക്കകളാണ് തണ്ണീര്‍ത്തടങ്ങള്‍
സ്ഥിരമായോ നിശ്ചിത കാലയളവിലോ ജലത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളാണ് ഇവ.

   റംസര്‍ ഉടംമ്പടി 

നീര്‍ത്തട സംരക്ഷണത്തെയും അവയുടെ സുസ്ഥിര ഉപയോഗത്തിനും ലക്ഷ്യമാക്കി ഉണ്ടാക്കിയ രാജ്യാന്തര ഉടമ്പടിയാണ് ഇത്.
          ഈ വര്‍ഷം ഐക്യരാഷ്ട്രസംഘടന അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷമായി ആചരിക്കുന്നു. ​

                        ഈജൈവ കലവറയുടെ നാശത്തിനുകാരണം

മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്​ 
മണല്‍ ഖനനം
അശാസ്തീയ മത്സ്യബന്ധനം
വിനോദസഞ്ചാരം

കൂടുതല്‍ കണ്ടെത്തൂ      പോസ്റ്റുചെയ്യൂ......

ശാസ്ത്രം 2014

              നിങ്ങളറിഞ്ഞോ ശാസ്ത്രനേട്ടങ്ങള്.......  

  ജീനോം പഠനം 

ആധുനിക മനുഷ്യന് പ്രമേഹവും പുകവലി ആസക്തിയും ലഭിച്ചത് നിയാണ്ടത്താലില്‍ നിന്നെന്ന് ഹാര്‍വാ‍ഡ് മെഡിക്കല്‍ സര്‍വകലാശാലയിലെ കണ്ടെത്തല്‍

 

 

 

കാര്‍ഷിക പദാവലി

                            കാര്‍ഷിക പദാവലി​

കാണം-ജന്മിയൂടെ കൈയില്‍നിന്ന് ഭൂമി പാട്ടത്തിനെടുക്കുമ്പോള്‍ പാട്ടത്തിനെടുത്തയാള്‍ ജന്മിക്കുനല്‍കുന്ന പണം

പാട്ടം-ഭൂമി ഏറ്റെടുക്കമ്പോള്‍ പ്രതിവര്‍ഷം ജജന്മിക്ക് കൊടുക്കാമെന്നേറ്റ പ്രതിഫലം

കന്ന്- കന്നുപൂട്ടാന്‍ ഉപയോഗിക്കുന്ന കാളകള്‍

 

കൂടുതല്‍ പദങ്ങള്‍ കണ്ടെത്തൂ..... കാര്‍ഷിക നിഘണ്ടു തയ്യാറാക്കൂ...... കമന്‍റായി പോസ്റ്റുചെയ്യൂ......​​